ഈശോയുടെയും മേരിമഗ്ദലനയുടെയും കഥ പറയുന്ന സിനിമ മേരി മഗ്ദലിന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു

 

ക്രിസ്തുവും മഗ്ദലനമറിയവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറയുന്ന ഹോളിവുഡ് സിനിമ മേരി മാഗ്ദലിന്‍ റിലീസിനായി ഒരുങ്ങുന്നു. ക്രിസ്തുവും മഗ്ദലന മറിയവും തമ്മിലുള്ള സൗഹൃദത്തിന്റെ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു സിനിമയായി ഇത് മാറുമെന്ന് കരുതുന്നു.

ഡാവിഞ്ചി കോഡിന് ശേഷം ക്രിസ്ത്യന്‍ വിശ്വാസികളെ ഇളക്കിമറിക്കുന്ന സിനിമയാകും മേരി മഗ്ദലിൻ. ക്രിസ്തുവും മഗ്ദലനമറിയവും തമ്മിലുള്ള പ്രണയം ചര്‍ച്ച ചെയ്ത് വിവാദമൊരുക്കിയ ഡാവിഞ്ചി കോഡിന്റെ ഇതിവൃത്തം തന്നെയാണ് പുതിയ ചിത്രത്തിനും. ക്രിസ്തുവും മഗ്ദലീനമറിയവും തമ്മിലുള്ള രഹസ്യപ്രണയം തന്നെയാണ് ഈ സിനിമയും പറയുന്നത്.

മേരി മഗ്ദലിന്റെ കാഴ്ചപ്പാടില്‍ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവരെ വൈകാരിക തലത്തിലേയ്ക്ക് നയിക്കുന്ന വസ്തുതകള്‍ പ്രതിപാദിക്കുന്ന സിനിമയാണ് മേരി മാഗ്ദലിന്‍ എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിസ്തുവും മാഗ്ദലന മറിയവും തമ്മിലുള്ള പ്രണയത്തിന്റെ സൂചന നല്കിയ ഡാവിഞ്ചി കോഡ് എന്ന വിവാദ സിനിമ ലോകവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം ഏറ്റവും ലോക ശ്രദ്ധ നേടിയതും അതിലുപരി തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമായ കഥാപാത്രമായാണ് മേരി മാഗ്ദലിന്‍ അഭ്രപാളികളില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. യഥാസ്ഥിതിക കുടുംബത്തിന്റെ ബന്ധനത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ക്രിസ്തു നയിക്കുന്ന നവ സാമൂഹിക പ്രസ്ഥാനമായ കരിസ്മാറ്റിക് മൂവ്‌മെന്റില്‍ പങ്കാളിയാവുകയാണ് മേരി മാഗ്ദലിന്‍. ക്രിസ്തു മേരി മഗ്ദലിനു മാമ്മോദീസ നല്കുന്നതും അപ്പസ്‌തോലനായ പീറ്റര്‍ ആ പ്രവൃത്തിയോട് പ്രതികരിക്കുന്ന രീതിയും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ക്രിസ്തുവിന്റെ കാലടികളെ പിന്തുടരുന്ന മാഗ്ദലിനോട് നീ സ്‌നേഹിക്കുന്ന ക്രിസ്തുവിനെ നഷ്ടപ്പെടുന്ന നിമിഷങ്ങള്‍ക്കായി കരുതിയിരിക്കാന്‍ ക്രിസ്തുവിന്റെ അമ്മയായ മേരി മുന്നറിയിപ്പ് നല്കുന്നുണ്ട്. ക്രിസ്തുവിന്റെ ദൗത്യവും തന്റെ ആത്മീയതയും മനസില്‍ സൂക്ഷിച്ചു കൊണ്ട് ക്രിസ്തുവില്‍ അഭയം തേടുന്ന മേരി മഗ്ദലീനെയും സിനിമയില്‍ കാണാം.

സിനിമയുടെ ആദ്യ ട്രെയിലര്‍ വ്യാഴാഴ്ച പുറത്തുവിട്ടു. ലയണ്‍സിന്റെ സംവിധായകന്‍ ഗര്‍ത്ത് ഡേവിസ് ഒരുക്കുന്ന സിനിമയില്‍ റൂണിമാരയാണ് മഗ്ദലന മറിയാമാകുന്നത്. ജോക്കിന്‍ ഫീനിക്‌സ് ക്രിസ്തുവിനെയും അവതരിപ്പിക്കുന്നു. സിനിമയിലെ പ്രമുഖ പേരുകളില്‍ ഒന്ന് ഹോളിവുഡിലെ വിഖ്യാത താരം ചിവേറ്റല്‍ എജിയോഫറിന്റേതാണ്. ക്രിസ്തുവിന്റെ ശിഷ്യന്‍ പത്രോസായിട്ടാണ് എജിയോഫര്‍ എത്തുന്നത്. ടഹര്‍ റഹീം ഹോവേഴ്‌സാണ് യൂദാസാകുന്നത്. ക്രൂശില്‍ തറയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ട്രെയിലറില്‍ സിനിമ ബൈബിള്‍ ആസ്പദമായ സിനിമയാണെന്ന സൂചന നല്‍കുന്നു. സാറാ സോഫി ബൗസ്‌നിന, ഹദാസ് യാരോണ്‍, ലുബ്‌നാ അസാബല്‍, ലയര്‍ റാസ് തുടങ്ങി അന്താരാഷ്ട്ര സിനിമാ വേദിയിലെ ശ്രദ്ധിക്കപ്പെടുന്ന പേരുകളാണ് സിനിമയിലെ താരനിരയില്‍ കേള്‍ക്കുന്നത്.

മേരി മാഗ്ഡലീനില്‍ യേശുക്രിസ്തുവായി പ്രമുഖ നടന്‍ ജോവാക്വിന്‍ ഫീനിക്‌സ് വേഷമിടും. സീ സോ ഫിലിംസ്, യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ്, ഇന്റല്‍ പ്രൊഡക്ഷന്‍സ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗ്ലാഡിയേറ്റര്‍, വാക് ദ ലൈന്‍,ദ മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മൂന്നു പ്രാവശ്യം ഓസ്‌കാര്‍ നോമിനേഷനും അഞ്ചു തവണ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനും നേടിയ നടനാണ് ജോവാക്വിന്‍, ഹെലന്‍ എഡ്മണ്ട്‌സണും ഫിലിപ്പിയയും ചേര്‍ന്നാണ് മേരി മാഗ് ഡലീന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ക്രിസ്തുവിന്റെ മനുഷ്യജീവിതത്തെ കൂടുതല്‍ അടുത്ത് ആവിഷ്‌കരിക്കുന്ന സിനിമ അടുത്തവര്‍ഷം ഈസ്റ്റര്‍ റിലീസ് ചെയ്യാനാണ് തീരുമാനം.

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: