ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 18 മരണം

 

അങ്കാറ: ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 18 പേര്‍ മരിച്ചു. യൂറോപ്പിലേക്ക് കുടിയേറുന്നതിന്റെ ഭാഗമായി ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെത്താനള്ള ശ്രമത്തിനിടെയാണ് ബോട്ട് മുങ്ങിയത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. ഇവരുടെ മൃതദേഹങ്ങള്‍ തുര്‍ക്കി കോസ്റ്റ് ഗാര്‍ഡ് കണ്ടെടുത്തു. കാണാതായ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍നിന്നു കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയവരില്‍ ഒരു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു.

സിറിയയും ഇറാക്കുമടക്കമുള്ള സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍നിന്നു യൂറോപ്പിലേക്ക് അഭയാര്‍ഥികളായി എത്തിയവരുടെ എണ്ണം 10 ലക്ഷം കടന്നതായി കഴിഞ്ഞ ദിവസം യുഎന്‍ അഭയാര്‍ഥി വിഭാഗം വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും കടലിലൂടെയാണ് യൂറോപ്പിലെത്തിയത്. ഇവരില്‍ത്തന്നെ 800,000ല്‍ അധികംപേരും ഗ്രീസ് തീരത്താണ് എത്തിയത്.

Share this news

Leave a Reply

%d bloggers like this: