ഇ-സ്‌കൂട്ടര്‍ ഇനി സ്പീഡ് കൂടിയാല്‍ വന്‍ പിഴ അടക്കേണ്ടി വരും; ഹെല്‍മറ്റും കര്‍ശനമാക്കി….

രാജ്യത്തെ ഇ-സ്‌കൂട്ടറുകള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ നിയമം വരുന്നു. റോഡ് ട്രാഫിക് നിയമത്തില്‍ ഭേദഗതി വരുത്തി ഇ-സ്‌കൂട്ടറുകള്‍ക്ക് പിഴ ചുമത്താനാണ് നീക്കം. ഐറിഷ് റോഡുകളില്‍ നിയന്ത്രങ്ങളില്ലാതെ പാഞ്ഞടുക്കുന്ന ഇ-സ്‌കൂട്ടറുകള്‍ കാല്‍നട യാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഇവയെ നിയന്ത്രിക്കാന്‍ പിഴ ചുമത്തുന്നത്.

ദെയിലില്‍ ഈ ആഴ്ച തന്നെ നിയമം പാസാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഫിയാനഫോലിന്റെ ഗതാഗത വക്താവ് മാര്‍ക്ക് മെക് ഷെറി അറിയിച്ചു. ഇ-സ്‌കൂട്ടറുകള്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കുന്നത് വന്‍ അപകടങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍. നിയമം പാസാകുന്നതോടെ 25 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ സഞ്ചരിക്കുന്ന ഇ-സ്‌കൂട്ടറുകള്‍ക്ക് 2500 യൂറോ വരെ പരമാവധി പിഴ ഈടാക്കും.

ആദ്യമായി വേഗത നിയന്ത്രണം തെറ്റിക്കുന്നവര്‍ക്ക് 1000 യൂറോയും രണ്ടാം തവണയും ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ 2500 യൂറോ പിഴയും ഈടാക്കും. യൂറോപ്യന്‍ നഗരങ്ങളില്‍ സര്‍വ്വസാധാരണമായ ഇ-സ്‌കൂട്ടറുകള്‍ പ്രധാന നഗരങ്ങളില്‍ നിരോധിക്കേണ്ടതുണ്ടോ എന്നറിയാന്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായ സര്‍വേ നടത്തിയിരുന്നു. എന്നാല്‍ നിരോധിക്കേണ്ടെന്ന ഭൂരിപക്ഷാഭിപ്രായത്തെ തുടര്‍ന്ന് ഇവ ഉപയോഗിക്കാനുള്ള അനുമതി ഗതാഗത വകുപ്പ് നല്‍കുകയായിരുന്നു. ഇവയെ ഇന്‍ഷുറന്‍സ് പരിധിയില്‍ നിന്നും മറ്റു മോട്ടോര്‍ വാഹന നിയമപരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: