ഇ യു വിന്റെ സീസണല്‍ സമയമാറ്റം അവസാനിപ്പിക്കാനുള്ള നടപടിയെ അംഗീകരിക്കില്ലെന്ന് അയര്‍ലാന്‍ഡ്

ഡബ്ലിന്‍ : യൂറോപ്പില്‍ വര്‍ഷത്തില്‍ രണ്ടു തവണയുള്ള സമയമാറ്റം അവസാനിപ്പിക്കാനുള്ള നടപടിയെ അംഗീകരിക്കില്ലെന്ന് അയര്‍ലന്‍ഡ് വ്യക്തമാക്കി. 2021 മുതല്‍ സീസണല്‍ സമയമാറ്റം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ കമ്മിഷന്‍ അംഗരാജ്യങ്ങളോട് നിര്‍ദേശിച്ചിരുന്നു. വിന്റര്‍, സമ്മര്‍ സമയമാറ്റത്തിന് പകരം സ്ഥിരമായ ഒരു സമയം ക്രമീകരിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

ഊര്‍ജ സംരക്ഷണവുമായി ബന്ധപ്പെട്ട് 1916 മുതല്‍ യൂറോപ്പില്‍ ആരംഭിച്ച ഈ രീതി അവസാനിപ്പിക്കാനായിരുന്നു യൂറോപ്യന്‍ കമ്മിഷന്റെ നിര്‍ദേശം. സീസണ്‍ അനുസരിച്ച് പകല്‍ സമയം കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതിനാലാണ് ഈ രീതി ഇപ്പോഴും പിന്‍തുടരുന്നത്. വര്‍ഷത്തില്‍ രണ്ടു തവണയായി സമയം മാറ്റണം എന്നതൊഴിച്ചാല്‍ ഇതുകൊണ്ടു മറ്റ് ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലെന്നാണ് അയര്‍ലണ്ടിന്റെ അഭിപ്രായം.

യൂണിയന്‍ നിര്‍ദേശിക്കുന്നപോലെ സ്ഥിരമായി ഒരു സമയ മാറ്റത്തിലേക്ക് വന്നാല്‍ അയര്‍ലണ്ടില്‍ രണ്ടു ടൈം സോണുകള്‍ ഉണ്ടാകും എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇങ്ങനെ വരുബോള്‍ പൊതുഗതാഗത മേഖലയിലും, ജോലിസമയങ്ങളിലും മാറ്റം വരുത്തേണ്ടിവരും. രണ്ടു സമയ രീതി നിലവില്‍ വരുന്നതോടെ ആളുകളില്‍ ആശയക്കുഴപ്പവും വര്‍ധിക്കും.

നിലവിലെ വിപണി വ്യവസ്ഥയും താറുമാറാകും. ഇതെല്ലമാണ് സമയമാറ്റത്തെ അയര്‍ലന്‍ഡ് അനുകൂലിക്കാത്തതിനുള്ള പ്രധാന കാരണം. അയര്‍ലണ്ടിനൊപ്പം, യു,കെ ഈ അഭിപ്രായത്തെ പിന്‍താങ്ങുന്നുണ്ട്. രാജ്യത്ത് രണ്ടു സമയക്രമങ്ങള്‍ വരുന്നതിനോട് പൊതുജങ്ങളില്‍ വലിയൊരു വിഭാഗവും എതിര്‍പ് പ്രകടിപ്പിച്ചിരുന്നു. നിലവിലെ സമയമാറ്റ രീതിയില്‍ നിന്നുള്ള മാറ്റം സാമ്പത്തികവ്യവസ്ഥയെ തന്നെ മാറ്റിമറിച്ചേക്കുമെന്നും അയര്‍ലാന്‍ഡ് പേടിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: