ഗാല്‍വേയില്‍ ഇ കോളി പടരുന്നു ; രോഗം ഗുരുതരമായ രണ്ട് കുട്ടികള്‍ ചികിത്സയില്‍ : ക്രഷ് അടച്ചുപൂട്ടി

ഗാല്‍വേ : ഗാല്‍വേയില്‍ ഇ കോളി രോഗ പകര്‍ച്ച കണ്ടെത്തി. ഗാല്‍വേ ഡണ്‍ മോറില്‍ ഡൂണ്‍ ബാഗ് ക്രെഷില്‍ മൂന്ന് കുട്ടികളില്‍ രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്രഷ് താത്കാലികമായി അടച്ചുപൂട്ടാന്‍ എച് .എസ് .സി അടിയന്തര നിര്‍ദ്ദേശം നല്‍കുകയായിരുന്നു. രോഗ ബാധിതരായ മൂന്ന് കുട്ടികളില്‍ രണ്ട് പേര്‍ക്ക് രോഗം ഗുരുതരമായി മാറിയതോടെ ഇവര്‍ ഡബ്ലിനിലെ ടെംപിള്‍ മോര്‍ ചില്‍ഡ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

അയര്‍ലണ്ടില്‍ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം ഇ .കോളി പോലുള്ള ബാക്റ്റീരിയകളുട പ്രജനനത്തിന് വഴിവെയ്ക്കാന്‍ സാധ്യത കണക്കിലെടുത്ത് എച് .എസ്.സി ദേശീയ തലത്തില്‍ ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രഖ്യപിച്ചിരുന്നു. VTEC ( Verotoxigenic Escherichia Coli ) എന്ന ഇനത്തില്‍ പെടുന്ന അപകടകാരിയായ രോഗബാധയാണ് കുട്ടികളില്‍ കണ്ടെത്തിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ക്രെഷിലെ മുഴുവന്‍ കുട്ടികളെയും, ജീവനക്കാരെയും പരിശോധനക്ക് വിധേയരാക്കി.

അയര്‍ലണ്ടില്‍ കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളില്‍ ഒറ്റപ്പെട്ട ഇ. കോളി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ഗാല്‍വേയില്‍ ഇത് പടര്‍ന്നു പിടിക്കുന്നതായി ആരോഗ്യ വകുപ് കണ്ടെത്തി. ദഹന വ്യവസ്ഥയെ ബാധിക്കുന്ന രോഗം ഛര്‍ദിക്കും, വയറു വേദനക്കും കാരണമാകും. കുടല്‍ ഭാഗങ്ങളില്‍ രോഗബാധ കഠിനമാകുന്നതോടെ മരണം വരെ സംഭവിച്ചേക്കാം. ശുചിത്വമില്ലായ്മയാണ് ഇ .കോളിയുടെ വ്യാപനത്തിന് വഴിവെക്കുന്നത്. രാജ്യത്ത് ജല നിയന്ത്രണം വന്നതോടെ ഇത്തരം രോഗകാരികള്‍ വര്‍ധിക്കാനുള്ള അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നത്. കുട്ടികളില്‍ ഇ. കോളി ബാധ ഏല്‍ക്കുന്നത് വളരെ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഡി

Share this news

Leave a Reply

%d bloggers like this: