ഇസ് ലാമിക് സ്‌റ്റേറ്റുമായി ബന്ധം സ്ഥാപിച്ച മലയാളി യുവാവ് രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലായെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി: തീവ്രവാദ സംഘടനയായ ഇസ് ലാമിക് സ്‌റ്റേറ്റുമായി (ഐ.എസ് ) ബന്ധം സ്ഥാപിച്ച മലയാളി യുവാവ് രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലായി. മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണ് ഇയാളെ വലയിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ കസ്റ്റഡിയില്‍ ആയതെന്നാണ് സൂചന. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിരൂര്‍ നഗരത്തിനടുത്തുള്ള ഇയാളുടെ വീട്ടില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ പോയ ഇയാള്‍ സിറിയയിലേക്ക് പോയി ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ഐ.എസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് മലയാളികളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ഇയാള്‍ പിടിയിലായത്.

എന്നാല്‍ ഇത്തരമൊരാള്‍ അറസ്റ്റിലായി എന്നതിന് പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: