ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യമുള്ളവര്‍ അയര്‍ലണ്ടില്‍ വേരുറപ്പിക്കുന്നു: 30-ഓളം ഐറിഷുകാര്‍ ജിഹാദിന് വേണ്ടി പോരാടുന്നവര്‍

ഡബ്ലിന്‍: ഇസ്ലാമിക് ഭീകരവാദം അയര്‍ലണ്ടിന് മുകളില്‍ ഭീഷണി ഉയര്‍ത്തിയേക്കാമെന്നു മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പുലര്‍ത്തുന്നുവെന്ന് സംശയിക്കപ്പെടുന്നവര്‍ നിരീക്ഷണത്തിലാണെന്ന് ഗാര്‍ഡ അസിസ്റ്റന്റ് കമ്മിഷണര്‍ മൈക്കല്‍ ഒ സുള്ളിവന്‍. ഡബ്ലിനില്‍ വെച്ച് നടന്ന ഇന്റര്‍പോള്‍ കോണ്ഫറന്‍സില്‍ സംസാരിക്കവെ കമ്മീഷണര്‍ അയര്‍ലണ്ടിലെ ഭീകരാക്രമണ സാധ്യത ചുണ്ടികാട്ടുകയായിരുന്നു.

30 ഐറിഷുകാര്‍ ജിഹാദില്‍ ആകൃഷ്ടരായി സിറിയയിലേക്കും,ഇറാഖിലേക്കും പലായനം ചെയ്തിരുന്നു. ഇവരില്‍ പലരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. അഭയാര്‍ഥികളായി യുദ്ധമേഖലയില്‍ നിന്നും തിരിച്ചെത്തുന്ന കുടുംബങ്ങളില്‍ ഐറിഷ്‌കാര്‍ ഉണ്ടോ എന്നും ഇമിഗ്രേഷന്‍ വകുപ്പ് പരിശോധിച്ചുവരികയാണ്. അന്താരാഷ്ട്ര തലത്തില്‍ വിവിധ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഐറിഷ്‌കാരും സൂക്ഷ്മ നിരീക്ഷണത്തിലാണ്.

ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് വര്‍ഷങ്ങളായി ജീവിച്ച് പൗരത്വവും, വിശ്വാസ്യതയും നേടി ഭീകരാക്രമണം നടപ്പാക്കുന്ന രീതി പിന്തുടരുന്ന ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ യൂറോപ്പില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വന്‍ തോതിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ അനിവാര്യമാണെന്ന് ഇന്റര്‍പോള്‍ വ്യക്തമാക്കി. സംശയം തോന്നുന്ന വ്യക്തികളെയും, സംഘടനകളെയും സസൂക്ഷ്മം നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്.

അയര്‍ലണ്ടില്‍ ഇടക്കിടെ ഉണ്ടാകുന്ന സ്‌ഫോടന പാരമ്പരകളെ ഇതുമായി ബന്ധപ്പെടുത്തി നേരെത്തെ അന്വേഷണം ആരംഭിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് ചില വിഘടന ഗ്രൂപ്പുകളുമായി ബന്ധം സ്ഥിരീകരിക്കപ്പെട്ടിരുന്നു.അയര്‍ലണ്ടിന് മുകളിലും ആക്രമണ സാധ്യത ഉണ്ടായേക്കാമെന്ന മുന്നറിയിപ്പായി ഇതിനെ കാണണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: