ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ സംഘത്തോടൊപ്പം ചേര്‍ന്ന മലയാളിമാധ്യമപ്രവര്‍ത്തകനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പാലക്കാട്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ സംഘത്തോടൊപ്പം ചേര്‍ന്ന മലയാളിമാധ്യമപ്രവര്‍ത്തകനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാലക്കാട് ഒലവക്കോട് സ്വദേശി അബു താഹിര്‍ ആണ് ഐഎസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളി. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഐഎസിനെ പ്രകീര്‍ത്തിക്കുന്ന ഒട്ടേറെ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പാലക്കാട് ഒരുമാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അബു ഖാദര്‍ 2013 ജൂണിലാണ് ഗള്‍ഫിലേക്ക് കടന്നത്. ഖത്തറിലുള്ള പിതാവിന്റെ അടുക്കലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് താഹിര്‍ പുറപ്പെട്ടത്. എന്നാല്‍ ഇയാള്‍ പിതാവിന്റെ അടുക്കല്‍ എത്തിയിട്ടില്ലെന്ന് ഐബി കണ്ടെത്തി. പിന്നീട് ഉംറയ്ക്ക് പോകുകയാണ് എന്ന പറഞ്ഞ് വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം ഇയാള്‍ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാലക്കാട്ടെ മാധ്യമസ്ഥാപനത്തില്‍ താഹിര്‍ ഡിടിപി ഓപ്പറേറ്ററായി ജോലിക്ക് കയറിയത്. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള താഹിര്‍ നേരത്തെ മുതലേ തീവ്രവാദി സംഘടനകളുമായി ബന്ധപ്പെട്ട് കൊണ്ടിരുന്നുവെന്നും കേന്ദ്രരഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ഇയാളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരു പോലീസ് നിരീക്ഷണത്തിലാണ്.

ഐഎസില്‍ നാലു മലയാളികള്‍ ചേര്‍ന്നിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേര്‍ സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായി ഐബി സ്ഥിരീകരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: