ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് നാല്‍പത് പേര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഗാര്‍ഡയും ആര്‍മി ഇന്‍റലിജന്‍സും 40 വരുന്നവരെ തീവ്രവാദവുമായി ബന്ധപ്പെട്ട് നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കുന്നവരോ ജിഹാദി പോരാളികളോ ആണിവര്‍.  തീവ്രവാദ ഗ്രൂപ്പുകളിലേക്ക് റിക്രൂട്ടമെന്‍റ് നടത്തുകയും സാങ്കേതികസഹായം നല്‍കുകയും ചെയ്യുന്നതായാണ് സംശയിക്കുന്നത്.  അയര്‍ലന്‍ഡിലുള്ള ജിഹാദി  തീവ്രവാദികളെ രാജ്യം വിടുന്നതില്‍ നിന്ന് രഹസ്യമായി തടഞ്ഞിട്ടുണ്ട്.  മാത്രമല്ല തുടര്‍ച്ചയായ നിരീക്ഷണത്തിലുമാണിവര്‍.

പുതിയതായി രൂപീകരിച്ചിരുന്നു റീജണല്‍ സപ്പോര്‍ട് യൂണിറ്റ് ഡബ്ലിനില്‍ വളരുന്ന തീവ്രവാദ ഭീഷണിക്കെതിരെ സജ്ജമാണ്. ശക്തമായ ആയുധങ്ങളും മറ്റുമായാണ് യൂണിറ്റ് രൂപീകരിച്ചിരിക്കുന്നത്.  പ്രത്യേക ആയുധങ്ങളുമായി സ്വാറ്റ് യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നതില്‍ 60 അംഗങ്ങളാണുള്ളത്.  പത്ത് സര്ജന്റുമാരും 50 ഗാര്‍ഡമാരും ഇതിലുണ്ട്.  ഗാര്‍ഡ കമ്മീഷണറേറ്റാണ്   ആര്‍എസ് യു രൂപീകരിക്കാന‍് തീരുമാനിച്ചത്.  യൂറോപില്‍ ഇസ്ലാമിക തീവ്രവാദ ആക്രമണം ഉണ്ടായപശ്ചാതലത്തിലാണിത്. നേരത്തെ രൂപീകരിച്ചിരുന്ന ആര്‍എസ് യു യൂണിറ്റുകളെ പോലെ തന്നെയാണ് ഇപ്പോഴത്തേതും.  ഇവരെ വിന്യസിക്കുകയും  കൂടുതല്‍ തീവ്രമായ ആക്രമണങ്ങളില്‍ എമര്‍ജന്‍സി റസ്പോണ്‍സ് യൂണിറ്റിനെ മറ്റ് ചുമതലകളില്‍ നിന്ന് ഒഴിവാക്കുന്നതിനും വേണ്ടി ആര്‍എസ് യു യൂണിറ്റ് പ്രവര്‍ത്തിക്കും.  ‌

ഇത് കൂടാതെ ഗാര്‍ഡ കൗണ്ടര്‍ ടെററിസം ഇന്‍റര്‍നാഷണല്‍ യൂണിറ്റിലേക്കും റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ട്.  ആര്‍മി റേഞ്ചര്‍ വിങിലേക്കും മിലിട്ടറി ഇന്‍റലിജന്‍സിലേക്കും കൂടി റിക്രൂട്ടമെന്‍റ് നടത്തുന്നുണ്ട്. ഇആര്‍യുവിന്‍റെയും എആര്‍ഡബ്ലിയൂവിന്‍റെയും പരിശീലനം കൂടിയിട്ടുണ്ട്. അയര്‍ലന്‍ഡില്‍ നിരീക്ഷണത്തിലുള്ളവര്‍ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യുകയും ഇവര്‍ക്ക് സിറിയയിലേക്ക് പോകുന്നതിന് ധനസഹായം നല്‍കുകയുമാണ് ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: