ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ടിങ് നടത്തിയ കേസിലെ പ്രതി അയര്‍ലണ്ടിലും ആസൂത്രിതമായ ആക്രമണത്തിന് തയ്യാറെടുത്തുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

വാട്ടര്‍ഫോര്‍ഡ്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ടിങ് നടത്തിയതിന് അറസ്റ്റിലായ പ്രതി ഹസ്സന്‍ബാല്‍ തന്റെ കുറ്റസമ്മതം നടത്തി. വാട്ടര്‍ഫോര്‍ഡ് സര്‍ക്യൂട്ട് കോടതിയില്‍ ഹരാജരാക്കിയപ്പോഴായിരുന്നു ഇയാള്‍ കോടതി മുന്‍പാകെ ആരോപണങ്ങള്‍ സമ്മതിച്ചത്. 2015 ഒക്ടോബറില്‍ വാട്ടര്‍ഫോര്‍ഡിലുള്ള ഇയാളുടെ വീട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രിട്ടീഷ് സ്വദേശിയായ ഹസന്‍ 2007 മുതല്‍ അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാരനാണ്. ഐറിഷ് പാസ്‌പോര്‍ട്ട് സ്വന്തമായുള്ള ഇയാള്‍ ഇലട്രിഷ്യനായി അയര്‍ലണ്ടില്‍ ജോലിനോക്കുകവെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. ബ്രിട്ടീഷ് സ്വദേശിയായ ഭാര്യയും മക്കളും അടങ്ങുന്നതാണ് ഹാസന്റെ കുടുംബം.

2015-ല്‍ വെസ്റ്റേണ്‍ മണി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ പണമിടപാടുകളാണ് ഹസനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത്. മറ്റൊരു ലണ്ടന്‍ സ്വദേശിയുമായി ഇയാള്‍ ടെലിഫോണില്‍ നടത്തിയ സംഭാഷണത്തിലൂടെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഹസന്‍ 400 യൂറോ സംഭാവന നല്‍കിയതായും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഇയാളെ തേടി ലണ്ടന്‍ വിലാസത്തില്‍ വിലപിടിപ്പുള്ള സമ്മാനങ്ങളും മറ്റും വന്നെത്തിയതും പിടിക്കപ്പെട്ടു. സംശയം തോന്നിത്തുടങ്ങിയതുമുതല്‍ ഹസന്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

സെക്ഷന്‍ 13 (3) a, 13 (4) എന്നീ 2005 ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ ലഭിക്കുക. 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസിന്റെ അന്തിമ വിധി പ്രഖ്യാപനം ഏപ്രില്‍ 10-ന് ആയിരിക്കും. അയര്‍ലണ്ടില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇയാള്‍ നിയോഗിക്കപ്പെടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും അയര്‍ലണ്ടില്‍ ഇസ്ലാമിക് സ്റ്റേറ്റ് ചേരുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചുകഴിഞ്ഞു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: