ഇസ്ലാമിക് സ്റ്റേറ്റിന്റെ അന്ത്യം കുറിക്കുന്ന സഖ്യത്തിന് യുഎസ് നേതൃത്വം നല്കും

ക്വാലാലംപൂര്‍ : ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഭീകരസംഘടനയുടെ അന്ത്യം കുറിക്കുമെന്നും യുഎസ് പ്രസിഡന്റ് ബറാക്ക് വ്യക്തമാക്കി. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ഒബാമ ഐഎസിന്റെ സര്‍വ്വനാശം കാണുമെന്നു വ്യക്തമാക്കിയത്. ഐഎസിനെതിരെ ഇതിനോടകം തന്നെ നൂറുകണക്കിനു രാജ്യങ്ങള്‍ പോരാടുന്നുണ്ടെന്നും അവരോടൊപ്പം ചേര്‍ന്ന് ഐഎസിനെതിരെ പൊരുതാന്‍ അമേരിക്ക നേതൃത്വം നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസിനെതിരെ ലോകാരാജ്യങ്ങള്‍ ചേര്‍ന്ന് ഒരു സഖ്യം രൂപീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതില്‍ അമേരിക്കയും പ്രധാന പങ്കുവഹിക്കുമെന്നും യുഎസ് പ്രസിഡന്റ് ഉറപ്പു നല്കി.

ാെരു മതത്തിനു നേരെയുമുള്ള ആക്രമണമല്ല ഇത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കും സുരക്ഷിതത്വത്തിനുമാണ് പ്രഥമ പരിഗണന നല്കുന്നത്. ഐഎസിന്റെ ഭീകരവും പൈശാചികവുമായ തേര്‍വാഴ്ച അവസാനിപ്പിക്കേണ്ടത് ഇന്നത്തെ ലോകത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലോകരാജ്യങ്ങളുമായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് ഐഎസിന്റെ വിദ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമം കുറിക്കുമെന്നും കൊലയാളികളെ സുരക്ഷിതരായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഒബാമ പറഞ്ഞു.

ഡി

Share this news

Leave a Reply

%d bloggers like this: