ഇസ്ലാമിക് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന മാഗസീനുകള്‍ അയര്‍ലണ്ടില്‍ പ്രചരിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്

ഐറിഷ് ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള മാഗസിനുകള്‍ക്ക് പ്രചാരം ലഭിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസത്തില്‍ ഈ പ്രസിദ്ധീകരണങ്ങള്‍ക്കായി 150 തിരച്ചിലുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തിരച്ചിലുകളുടെ എണ്ണം ചെറുതായി തോന്നാമെങ്കിലും മുന്‍കാലങ്ങളെക്കാള്‍ ശക്തിയോടെ ഇസ്ലാമിക് ഭീകരവാദം അയര്‍ലണ്ടില്‍ വേര് ഉറപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഇതില്‍ ഗവേഷണം നടത്തുന്ന ടോം ഓ’കോണര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

യൂറോപ്പില്‍ അരങ്ങേറുന്ന ഭീകരാക്രമണങ്ങളെ ഇവര്‍ ഈ മാഗസീനുകളിലൂടെ ന്യായീകരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടിയുള്ള പോരാട്ടത്തെ അത് മഹത്തരമാക്കും എന്ന വാദമാണ് അവര്‍ മുന്നോട്ടു വയ്ക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശരിക്കും രസകരമായി ചെയ്യിപ്പിക്കുകയും അത് അവരുടെ സഹോദരവര്‍ഗത്തെ കാണിക്കുകയും ചെയ്യുന്നു. ജനപ്രിയമായ പ്ലേസ്റ്റേഷന്‍ ഗെയിമുകളുടെ തീവ്രവാദ പതിപ്പ് നിര്‍മ്മിച്ച് കൗമാരക്കാരെ ഐഎസ്‌ഐസ് പോരാളികളാകാന്‍ ആകര്‍ഷിക്കുകയും ചെയ്യുന്നു. 2015 നവംബറില്‍ 130 പേര്‍ കൊല്ലപ്പെട്ട പാരീസിലെ ആക്രമണത്തിനുശേഷം അയര്‍ലന്‍ഡില്‍ ഇസ്ലാമിക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന മാഗസീനുകള്‍ക്ക് വലിയ ഉയര്‍ച്ച ഉണ്ടായതായി ഗൂഗിള്‍ ട്രെന്‍ഡില്‍ ഈ മാഗസിനുകള്‍ക്കായുള്ള തിരയലുകള്‍ സംബന്ധിച്ച ഒരു വിശകലനം സൂചിപ്പിക്കുന്നു.

അയര്‍ലന്‍ഡില്‍ ഇസ്ലാമിക് തീവ്രവാദികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അടുത്തകാലത്ത് വര്‍ധിച്ചതായി ഗാര്‍ഡ കണ്ടെത്തിയിരുന്നു. അയര്‍ലന്റിലെ ചിലര്‍ പോസ്റ്റ് ചെയ്യപ്പെടുന്നതും അല്ലെങ്കില്‍ അംഗങ്ങളായതുമായ ഫേസ്ബുക്ക് തീവ്രവാദി ഗ്രൂപ്പുകള്‍ സജീവമാകുന്നതായും വിദഗ്ധ നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെല്ലാം പരസ്പരം ബന്ധപ്പെടുന്നതായും ഇവിടുത്തെ പ്രധാന കോളേജുകളില്‍ ഗ്രൂപ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും സംശയിക്കപ്പെടുന്നു. ഐറിഷ് പൗരന്മാര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് ഗൗരവകരമായി പരിഗണിക്കപ്പെടേണ്ടതാണ്. ഇത്തരത്തിലൊരു ഫേസ്ബുക്ക് ഗ്രൂപ്പിനെ ഡിലീറ്റ് ചെയ്തപ്പോള്‍ ഇതില്‍ നൂറോളം അംഗങ്ങള്‍ സജീവമായിരുന്നു അയര്‍ലണ്ടില്‍ ദുര്‍ബലരായ യുവ മുസ്ലിംകളെ ആകര്‍ഷിക്കുന്ന വിധത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതായി ഐറിഷ് പീസ് ആന്‍ഡ് ഇന്റഗ്രിഷന്‍ കൗണ്‍സില്‍ ഇമാം ഉമര്‍ അല്‍-ഖാദിരി മുന്നറിയിപ്പ് നല്‍കി. വളര്‍ന്നുവരുന്ന റാഡിക്കല്‍ ചിന്താഗതികളെ തടയാന്‍ ആവശ്യമായ നടപടികള്‍ ഗവണ്‍മെന്റ് നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.

സമീപകാലങ്ങളില്‍ അയര്‍ലന്‍ഡില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി അറസ്റ്റ് ഉണ്ടായിട്ടുണ്ട്.
ഭീകരവാദത്തിനാവശ്യമായ ഫണ്ടിങ് നടത്തിയെന്ന കാരണത്താല്‍ ഏപ്രില്‍ മാസത്തില്‍ വാട്ടര്‍ഫോഡില്‍ ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. ലണ്ടന്‍ ആക്രമണകാരിയായ റഷീദ് റെഡുവാനെയുമായി ബന്ധപ്പെടുത്തി അടുത്തിടെ ലീമെറിക്ക്, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കഴിഞ്ഞ ആഴ്ച ബ്ലാഞ്ചസ്റ്റര്‍ടൌണില്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ അയര്‍ലന്‍ഡിലെ തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ച് പുതിയ അവകാശവാദം ഉന്നയിച്ചിരുന്നു. ലണ്ടന്‍ ബ്രിഡ്ജിന്റെ ആക്രമണത്തില്‍ പങ്കെടുത്ത മൂന്ന് പേരില്‍ ഒരാള്‍ പലവട്ടം അയര്‍ലണ്ട് സന്ദര്‍ശിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. ഇസ്ലാമിക് തീവ്രവാദികളുമായി മുന്‍പ് അടുപ്പമുണ്ടായിരുന്ന ഒരു ലിമെറിക്ക് സ്ത്രീയാണ് ഇക്കാര്യം പുറത്തുവിട്ടത്.


എ എം

 

Share this news

Leave a Reply

%d bloggers like this: