ഇസ്രായേല്‍ ഇനി സമ്പൂര്‍ണ്ണ ജൂത രാഷ്ട്രം; ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചു

ജറുസലേം: ഇസ്രയേലിനെ പൂര്‍ണമായും ജൂത രാഷ്ട്രമായി അംഗീകരിക്കുന്ന നിര്‍ണായക ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. ജൂതന്മാരുടെ രാജ്യമായി ഇസ്രയേല്‍ മാറിയിരിക്കുന്നുവെന്നും ഇസ്രയേലിലെ പൗരന്മാരുടെ അവകാശങ്ങളെ ആദരിക്കുന്നുവെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഹിബ്രൂ മാത്രമായിരിക്കും ഇനി രാജ്യത്തെ ഔദ്യോഗിക ഭാഷ. നേരത്തെ അറബിയുടെ ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷയായിരുന്നു. പുതിയ നിയമത്തിലൂടെ അറബിക്ക് ‘പ്രത്യേക പദവി’യാണ് നല്‍കിയിരിക്കുന്നത് .
55ന് എതിരെ 62 വോട്ടുകള്‍ക്കാണ് ബില്ല് പാസായിരിക്കുന്നത്. ഇസ്രയേല്‍ ജൂതന്മാരുടെ പിതൃഭൂമിയാണെന്നും ജൂത വിഭാഗത്തിന് സ്വയം നിര്‍ണ്ണയാവകാശമുണ്ടെന്നും വലതുപക്ഷ സര്‍ക്കാരിന്റെ പിന്തുണയോടെ പാസാക്കിയ നിയമം വ്യക്തമാക്കുന്നുണ്ട്.

ജൂതരാഷ്ട്ര ബില്‍ നിയമമായതോടെ അറബി ഭാഷയുടെ ഔദ്യോഗിക ഭാഷയെന്ന പദവി ഇല്ലാതാക്കപ്പെട്ടിട്ടുണ്ട്. അറബി ഭാഷയ്ക്ക് പ്രത്യേക പദവി മാത്രമാണ് നല്‍കുന്നതെന്നും ഹിബ്രു മാത്രമായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയെന്നും ജറുസലേം തലസ്ഥാനമായിരിക്കുമെന്നും പുതിയ നിയമനിര്‍മ്മാണത്തിലൂടെ ജനാധിപത്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും ജൂതന്മാര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും ഉറപ്പ് നല്‍കുന്നുണ്ട്.

ബില്ലില്‍ ഇസ്രായേലിനെ ജുതരുടെ മാത്രം ആക്കാനുള്ള വ്യവസ്ഥകളുണ്ടായിരുന്നെങ്കിലും വ്യാപക എതിര്‍പ്പിനെ തുടര്‍ന്ന് ഇത് ഒഴിവാക്കുകയായിരുന്നു. ഇസ്രായേലില്‍ മൊത്തം ജനസംഖ്യയുടെ 20 ശതമാനം അറബികളാണ്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: