ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് മൊബൈല്‍ ചാര്‍ജിങ് യൂണിറ്റ് : യൂറോപ്പിലെ തന്നെ ആദ്യ പദ്ധതിക്ക് അയര്‍ലണ്ടില്‍ തുടക്കം

ഡബ്ലിന്‍ : ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് മൊബൈല്‍ ചാര്‍ജിങ് സാധ്യമാക്കുന്ന പദ്ധതി അയര്‍ലണ്ടിലേക്ക്. എ.എ റോഡ് വാച്ച് ആണ് ഇത്തരമൊരു സംരഭത്തിന് തുടക്കം കുറിക്കുന്നത്. ഐറിഷ് റോഡുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടി വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പരിസ്ഥിസ്തി സൗഹൃദ വാഹങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് എ എ റോഡ് വാച്ച് കണ്‍സ്യൂമര്‍ അഫയേഴ്സ് ഡയറക്ടര്‍ കോണോര്‍ ഫഗ്നാന്‍ പറയുന്നു.

ഓസ്ട്രേലിയന്‍ കമ്പനി ക്ലബ് ലോജിസ്റ്റിക്സാണ് ചാര്‍ജിങ് യൂണിറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുക. റോഡ് അപകടങ്ങളില്‍ എമര്‍ജന്‍സി സേവങ്ങള്‍ എത്തിക്കുന്ന എ എ റോഡ് വാച്ചിന്റെ നൂതനമായ ആശയം, ഐറിഷ് റോഡുകളില്‍ ഇലക്ട്രിക്ക് ചാര്‍ജിങ് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വാഹനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. ഇലക്ട്രിക്ക് ചാര്‍ജിങ് പോയിന്റുകള്‍ യൂറോപ്പില്‍ സര്‍വത്രികമാണെങ്കിലും ഇത്തരമൊരു മൊബൈല്‍ ചാര്‍ജിങ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത് ആദ്യമായാണ്. യൂറോപ്പില്‍ ഇക്കോ ഫ്രണ്ട്ലി വാഹനങ്ങള്‍ സജീവമാക്കാന്‍ മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളും ഈ മാതൃക പിന്തുടര്‍ന്നേക്കും.

എ എം

Share this news

Leave a Reply

%d bloggers like this: