ഇറ്റലിയുടെ കുടിയേറ്റ നയത്തില്‍ പ്രതിഷേധിച്ച് 51വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി തീയിട്ടു

ഇറ്റലി: 51 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ്, ഡ്രൈവര്‍ തട്ടികൊണ്ട് പോയി ബസിന് തീയിട്ടു. തീപടര്‍ന്ന് പിടിക്കുന്നതിന് മുന്‍പ് പൊലീസെത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ബസിന് തീയിടും മുന്‍പ് ഇയാള്‍ ചില കുട്ടികളെ ബസിനുള്ളില്‍ കെട്ടിയിട്ടിരുന്നു.

സെനഗലില്‍ നിന്ന് കുടിയേറി ഇറ്റാലിയന്‍ പൗരത്വമെടുത്ത 45 കാരനായ ഡ്രൈവറാണ് സംഭവത്തിന് പിന്നിലെന്ന് ഇറ്റാലിയന്‍ പൊലീസ് പറഞ്ഞു.
ഏതാനും കുട്ടികള്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടെങ്കിലും കാര്യമായ പരിക്കുകളില്ല. ഇറ്റലിയുടെ അഭയാര്‍ത്ഥിനയത്തില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍ ബസിന് തീകൊളുത്തിയതെന്നാണ് നിഗമനം. ബസിലുണ്ടായിരുന്ന കുട്ടികളിലൊരാള്‍ മാതാപിതാക്കളെ വിവരമറിയച്ചതോടെയാണ് പൊലീസ് ഉടന്‍ സംഭവസ്ഥലത്തെത്തിയത്.

Share this news

Leave a Reply

%d bloggers like this: