ഇറാന്‍ -യു.കെ യുദ്ധ സാഹചര്യമുണ്ടായേക്കുമെന്നു സൂചന : അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര വിമാനങ്ങളും ആശങ്കയില്‍

ഡബ്ലിന്‍ : യു.കെ യുടെ ഓയില്‍ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് എത്തിയേക്കുമെന്ന് സൂചന. അകാരണമായി ഇറാന്റെ ഭാഗത്തുനിന്നുണ്ടായ നടപടി യു.കെ യെ പ്രകോപിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ര നിയമങ്ങള്‍ പാലിച്ചിട്ടും ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തതാണ് മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഒരുക്കിയത്. കഴിഞ്ഞ ദിവസം സിറിയയിലേക്ക് ഓയില്‍ കടത്താന്‍ ശ്രമിക്കവേ ഇറാന്റെ കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ബ്രിട്ടന്‍ തടഞ്ഞെങ്കിലും പിന്നീട് ഇത് തിരിച്ചുനല്‍കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ യൂറോപ്പ്യന്‍ യൂണിയനും ഇറാനുമേലുള്ള ഉപരോധം നീക്കാന്‍ ഉള്ള ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. യു.എസ്- ഇറാന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെല്ലാം തുടക്കം കുറിക്കാന്‍ നടപടികള്‍ ആരംഭിക്കവെയാണ് ഇറാന്റെ പുതിയ നീക്കം. ഇറാന്റെ നടപടിയില്‍ നോക്കിനിക്കാനാവില്ലെന്നാണ് യു കെ യുടെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പ്രഖ്യാപിച്ചരിക്കുന്നത്.

ഒരു യുദ്ധത്തിനുള്ള എല്ലാ സാഹചര്യവും അണിയറയില്‍ ഒരുങ്ങുന്നതായാണ് സൂചനകള്‍. യു.കെ ബ്രിട്ടന്‍ യുദ്ധമുണ്ടായാല്‍ ഏഷ്യ -യൂറോപ്പ് , പ്രധാന വിമാന സര്‍വിസുകള്‍ റദ്ധാക്കപെടും. ഈ മേഖലയില്‍ യുദ്ധസാധ്യത മുന്‍നിര്‍ത്തി ഇന്ത്യയില്‍ നിന്നും യുസിലേക്കും യൂറോപിലേക്കുമുള്ള അയര്‍ലൈനുകള്‍ക്കു ഇറാന്‍ ഹോട്ട്‌സ്‌പോട്ട് ഒഴിവാക്കാന്‍ ഇന്ത്യയിലെ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ് നല്‍കിയിട്ടുണ്ട്. ഇറാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കി മസ്‌കറ്റ് അബുദാബി റൂട്ടില്‍ സര്‍വീസ് നടത്താനും ആവശ്യപെട്ടിട്ടുണ്ട്. കൂടുതല്‍ ഇന്ധന ചെലവ് വരുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള യു.എസ് , യൂറോപ്പ് വിമാന ടികെറ്റ് നിരക്കും കൂടും.

Share this news

Leave a Reply

%d bloggers like this: