ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ18 ഇന്ത്യക്കാരും: ഇവരുടെ മോചനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ടെഹ്റാനുമായി ചര്‍ച്ച ആരംഭിച്ചു

ന്യൂഡല്‍ഹി : ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് ഓയില്‍ ടാങ്കറില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടതായി സൂചന. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതിനാലാണ് ബ്രിട്ടീഷ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്റെ വാദം. കപ്പലിലുള്ളവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് കപ്പല്‍ ഉടമകള്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ വരികയായിരുന്ന കപ്പലിനെതിരെ സര്‍വ സൈനിക സന്നാഹങ്ങലുമായി എത്തുകയായിരുന്നു ഇറാന്‍.

ഇറാനിയന്‍ മത്സ്യബന്ധന ബോട്ടുമായി ബ്രിട്ടീഷ് കപ്പല്‍ കൂട്ടിയിടിച്ചെന്നാണ് റിപ്പോര്‍ട്ട്. റഷ്യ, ഫിലിപ്പൈന്‍സ്, ലാത്വിയ, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് അംഗങ്ങള്‍. കപ്പലിന്റെ ക്യാപ്റ്റന്‍ ഇന്ത്യക്കാരനാണ്. ഇന്ത്യന്‍ വിദേശകാര്യമന്ത്രലയം ടെഹ്റാനുമായി ചര്‍ച്ചകള്‍ നടത്തായവരികയാണ്. കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പ് വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം ബ്രിട്ടനെതിരെ ഉണ്ടായിരിക്കുന്നത് എന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: