ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുനല്‍കാന്‍ തയ്യാര്‍; സിറിയയിലേക്ക് പോകാന്‍ പാടില്ല: ബ്രിട്ടന്‍…

സിറിയയിലേയ്ക്ക് പോകില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ ഇറാന്റെ എണ്ണ കപ്പല്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ബ്രിട്ടന്‍, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെര്‍മി ഹണ്ട് ആണ് ഇക്കാര്യം ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫിനെ യെ അറിയിച്ചത്. ഗ്രേസ് 1 എന്ന എണ്ണ കപ്പലാണ് ബ്രിട്ടന്റെ കസ്റ്റഡിയിലുള്ളത്. മേഖലയിലെ സംഘര്‍ഷാവസ്ഥയും പ്രശ്നങ്ങളും പരിഹരിക്കാനാണ് ഇറാന്‍ താല്‍പര്യപ്പെടുന്നത് എന്നും അല്ലാതെ ആളിക്കത്തിക്കാനല്ല എന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

ബ്രിട്ടീഷ് എണ്ണ കപ്പലുകളുടെ സംരക്ഷണത്തിനായി ഗള്‍ഫ് മേഖലയിലെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള യുകെയുടെ തീരുമാനത്തിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒരു യുദ്ധക്കപ്പല്‍ കൂടി മേഖലയിലേയ്ക്കയയ്ക്കാന്‍ യുകെ തീരുമാനിച്ചിരുന്നു. എച്ച് എം എസ് ഡന്‍കണ്‍ എന്ന ടൈപ്പ് 45 ഡിസ്ട്രോയര്‍ ആണ് ബ്രിട്ടന്‍ ഇവിടേയ്ക്കയക്കുന്നത്. ബാള്‍ട്ടിക് കടലിലെ നാവികാഭ്യാസം പൂര്‍ത്തിയാക്കിയാണ് കപ്പല്‍ അടുത്തയാഴ്ചയോടെ ഗള്‍ഫിലെത്തുക.

നിലവില്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്എംഎസ് മോണ്‍ട്രോസ് എന്ന യുദ്ധക്കപ്പല്‍ ഇവിടെയുണ്ട്. ഈ കപ്പല്‍ മറ്റ് യുഎസ് സഖ്യ സേനാ കപ്പലുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. അതേസമയം യുഎസിന്റെ ആഗോള സമുദ്ര സഖ്യത്തില്‍ ഇത് ചേരില്ലെന്ന് ദ ഗാര്‍ഡിയന്‍ പറയുന്നു. ഈ കപ്പല്‍ മറ്റ് യുഎസ് സഖ്യ സേനാ കപ്പലുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. അതേസമയം യുഎസിന്റെ ആഗോള സമുദ്ര സഖ്യത്തില്‍ ഇത് ചേരില്ലെന്ന് ദ ഗാര്‍ഡിയന്‍ പറയുന്നു.

ഗ്രേസ് വണ്ണിനെ പിടിച്ചുവച്ചത് സിറിയയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ളത് കൊണ്ടാണ് എന്നും അല്ലാതെ കപ്പല്‍ ഇറാന്റേതായത് കൊണ്ടല്ല എന്നു ജെര്‍മി ഹണ്ട് ഇറാന്‍ വിദേശകാര്യ മന്ത്രിയെ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് എണ്ണ കപ്പല്‍ ആക്രമിക്കപ്പെട്ടതോടെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. പിന്നില്‍ ഇറാന്‍ ആണെന്ന് യുഎസും യുകെയും ആരോപിച്ചു. അതേസമയം ഇറാന്‍ ഇത് തള്ളിക്കളഞ്ഞിരുന്നു. ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കപ്പല്‍ ആക്രമിക്കുന്നതിന്റെ തെളിവ് എന്ന് പറഞ്ഞ് ഒരു വീഡിയോ യുഎസ് പുറത്തുവിട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: