ഇറാനെ യുറേനിയം സമ്പുഷ്ടികാരണത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടുന്നു

ബ്രെസല്‍സ് : ഇറാന്‍ പ്രശ്‌നത്തില്‍ യൂറോപ്പ്യന്‍യൂണിയന്‍ ഇടപെടുന്നു.അന്തരാഷ്ട്ര ആണവ കരാറില്‍ നിന്നും പിന്‍വാങ്ങി യുറേനിയം സമ്പുഷ്ടീകരണവും, അണ്വായുധനിര്‍മ്മാണവും ഇറാന്‍ ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇറാന്‍- യുഎസ് ബന്ധം വഷളായിരുന്നു. ഇതോടെ സാമ്പത്തികമായി ഇറാനെ തളര്‍ത്താന്‍ യു.എസ് കടുത്ത ഉപരോധം ഏര്‍പെടുത്തിവരുന്നതിനിടെ ഇറാന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറെടുക്കുന്നു.

ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയതായി സംശയിക്കുന്ന ഇറാനിയന്‍ ഓയില്‍ ടാങ്കര്‍ ഈ മാസം ആദ്യം യുകെ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമായി. എന്നാല്‍ ടാങ്കര്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് യു.കെ ഇറാനെ അറിയിച്ചിട്ടുണ്ട്. റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ ആണവ കരാറില്‍ ഒപ്പിട്ടത്.

അമേരിക്ക നേരെത്തെ കരാറില്‍ നിന്നും വിട്ടുപോയിരുന്നു. തുടര്‍ന്ന് ഇറാനും കരാര്‍ ലംഘിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്ക ഇറാനുമേല്‍ ഉപരോധവും ഏര്‍പ്പെടുത്തി. അമേരിക്കന്‍ ഉപരോധത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് കരാറില്‍ അവശേഷിക്കുന്ന കക്ഷികള്‍, പ്രത്യേകിച്ചും യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍, കൂടുതല്‍ ഒന്നും ചെയ്യാത്തിടത്തോളം കാലം കരാറിലെ ചില വ്യവസ്ഥകള്‍ അവഗണിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.

നിലവിലെ നടപടികളെല്ലാം പൂര്‍ണ്ണമായും പിന്‍വലിച്ചു പഴയപടിയാക്കാന്‍ ഇറാനെ ഞങ്ങള്‍ ക്ഷണിക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ഫെഡറിക മൊഗെരിനി പറഞ്ഞു. ഇറാന് നേരെയുള്ള ഉപരോധം നീക്കി നല്കാന്‍ തയ്യാറെന്ന് അറിയിച്ച യൂണിയന്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടികാരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: