ഇറാന്‍ വിമാന അപകടം; ആറ് ജീവനക്കാര്‍ ഉള്‍പ്പടെ 66 പേരും കൊല്ലപ്പെട്ടു

ടെഹ്റാന്‍: ഇറാനില്‍ യാത്രാ വിമാനം തര്‍ന്നുണ്ടായ അപകടത്തില്‍ ആറ് ജീവനക്കാര്‍ ഉള്‍പ്പടെ 66 പേരും കൊല്ലപ്പെട്ടു. ആറ് ജീവനക്കാരും 60 യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടതായി ആസിമാന്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.

ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ആസിമാന്‍ എയര്‍ലൈന്‍സിന്റെ എടിആര്‍ 72-500 വിമാനം ഇറാനില്‍ നിന്നും യസൂജിനിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ വിമാനം പുറപ്പെട്ട് 20 മിനുട്ട് കഴിഞ്ഞപ്പോള്‍ റഡാരുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കാലാസ്ഥ മോശമായതിനാലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കാലവസ്ഥ മോശമായതിനാല്‍ അപകടം നടന്ന സ്ഥലക്കേത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഹെലികോപ്റ്ററിനും പോകാന്‍ സാധിച്ചില്ല.

കടുത്ത മൂടല്‍ മഞ്ഞിനെതുടര്‍ന്ന് പുല്‍മൈതാനിയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 20 വര്‍ഷം പഴക്കമുള്ള ആസിമന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

എ എം

 

Share this news

Leave a Reply

%d bloggers like this: