ഇറാനിയന്‍ ഡ്രോണിനെ വെടിവെച്ചിട്ട് യു.എസ് മിലിറ്ററി

വാഷിംഗ്ടണ്‍ : ഹോര്‍മുസാ കടലിടുക്കില്‍ ഇറാനിയന്‍ ഡ്രോണിനെ വെടിവെച്ചിട്ട് യു.എസ് മിലിറ്ററി. നേവല്‍ ഷിപ്പിനു 1000 യാര്‍ഡ്‌സ് അടുത്തേക്ക് വന്നതിനെ തുടര്‍ന്നാണ് തങ്ങള്‍ ഡ്രോണ്‍ വെടിവെച്ചത് എന്ന് യു.എസ് പ്രസിഡണ്ട് വൈറ്റ് ഹൗസില്‍ പറഞ്ഞു. ഈ കടലിടുക്കില്‍ മുന്‍പ് ഇറാനും യു.എസ് ഡ്രോണ്‍ വെടിവെച്ചിട്ടിരുന്നു. ആണവകരാറുമായി ബന്ധപ്പെട്ട് യു എസ് -ഇറാന്‍ ബന്ധം കൂടുതല്‍ വഷളായിമാറിയതോടെ ഇറാനുമേല്‍ കൂടുതല്‍ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്രവര്‍ത്തങ്ങളാണ് യു.എസ് നെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഇറാന്‍ പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് യൂറോപ്പ്യന്‍ യൂണിയന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇറാന്‍ പരിധിയില്‍ കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മിക്കുമെന്ന ആശങ്കയിലാണ് പശ്ചിമേഷ്യ. ഇസ്രയേലും ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസ് ന്റെ ഉപരോധം കടുത്തതോടെ തങ്ങള്‍ ഇഷ്ടമുള്ളത്ര യുറേനിയം സമ്പുഷ്ടീകരിക്കും എന്നാണ് ഇറാന്‍ നേരെത്തെ പ്രതികരിച്ചിരുന്നത്.

Share this news

Leave a Reply

%d bloggers like this: