ഇറക്കുമതിചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ; യൂറോപ്യന്‍ യൂണിയനില്‍ പ്രാബല്യത്തില്‍ വന്നു; ഇന്ത്യയില്‍ ഓഗസ്റ്റ് 4 മുതല്‍

ഇറക്കുമതിചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്താനുള്ള യൂറോപ്യന്‍ യൂണിയന്‍ തീരുമാനം പ്രാവര്‍ത്തികമാക്കി. യുഎസ് ഉത്പന്നങ്ങളില്‍ നിന്ന് 2.8 ബില്യന്‍ യൂറോ അധികവരുമാനം ലഭിക്കുന്ന തീരുമാനം വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. യുഎസിലേക്ക് ഇറക്കുമതിചെയ്യുന്ന വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയ ട്രമ്പ് ഭരണകൂടത്തിന്റെ പുതിയ വ്യാപാര നയത്തിന് പ്രഹരം നല്‍കിയാണ് യൂറോപ്യന്‍ യൂണിയന്‍ രംഗത്തുവന്നത്.

വിസ്‌കി, മോട്ടോര്‍സൈക്കിളുകള്‍ ഓറഞ്ച് ജ്യൂസ് തുടങ്ങിയ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുമേലാണ് യൂറോപ്യന്‍ യൂണിയന്‍ അധിക നികുതി ഈടാക്കാന്‍ ആരംഭിച്ചത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ അധിക നികുതി ചുമത്തി തുടങ്ങിയതായി യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ഐറിഷ് പാര്‍ലമെന്റിനെ അഭിസംബോധനചെയ്യുന്ന വേളയില്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്റെ സുരക്ഷയ്ക്കും നിലനില്‍പ്പിനും എന്താണോ ആവശ്യമായത് അത് ഞങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  നേരത്തെ ചൈനയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളും യുഎസ് ഇറക്കുമതി ഉത്പന്നങ്ങള്‍ക്കുമേല്‍ അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനാണ് ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്. ചില കാര്‍ഷിക ഉത്പന്നങ്ങള്‍, ഇരുമ്പ് ഉരുക്ക് ഉത്പന്നങ്ങള്‍ തുചടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഇന്ത്യ ഏര്‍പ്പെടുത്തിയ അധിക നികുതി ഓഗസ്റ്റ് 4 മുതല്‍ പ്രാബല്യത്തില്‍ വരും. യുഎസില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന ബദാം, വാല്‍നട്സ്, വെള്ളക്കടല എന്നിവയുടെ വിലയെ ഇത് കാര്യമായി ബാധിക്കും.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: