ഇരുമുടിക്കെട്ടുമായി സ്വാമിമാര്‍ ബര്‍മിങ്ഹാം ബാലാജി അയ്യപ്പക്ഷേത്രത്തില്‍

ഡിസംബര്‍ 10 ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റി (GMMHC) അംഗങ്ങള്‍ക്ക് മറക്കുവാന്‍ പറ്റാത്ത ദിവസം. ഹൈന്ദവ ആചാരങ്ങളും പാരമ്പര്യങ്ങളും പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ ഹിന്ദു സമാജം ഇക്കുറി അയ്യപ്പ തീര്‍ത്ഥാടനം നടത്തിയാണ് ശ്രദ്ധേയമായിരിക്കുന്നത്.

കേരളീയ പാരമ്പര്യത്തോടും ആചാരങ്ങളോടും കൂടി കുട്ടികളും മുതിര്‍ന്നവരും മുദ്രയും ചാര്‍ത്തി, വ്രതവും അനുഷ്ടിച്ചു ഇരുമുടി കെട്ടും നിറച്ചു മാഞ്ചസ്റ്റര്‍ രാധകൃഷ്ണ മന്ദിറില്‍ നിന്നും പുറപ്പെട്ട് ബര്‍മിങ്ഹാംഹാം അയ്യപ്പ ക്ഷേത്ര സന്നിധിയിലെത്തി അയ്യപ്പ പൂജയും അഭിഷേകവും ഭജനയും നടത്തി.
അയ്യപ്പസ്വാമിമാര്‍ക്ക് അകമ്പടിസേവകരായി അവരുടെ കുടുംബാഗങ്ങളും ബിര്‍മിങ്ഹാം ഹിന്ദു സമാജം അംഗങ്ങളും കൂടി ചേര്‍ന്നപ്പോള്‍ ഈശ്വര ചൈതന്യം നിറഞ്ഞു നിന്നിരുന്ന അയ്യപ്പന്‍ കോവില്‍ ശരണം വിളികളാല്‍ മുഴങ്ങി നിന്നു. അയ്യപ്പ സന്നിധിയില്‍ നിറദീപങ്ങളുടെയും ശരണംവിളികളുടെയും സാന്നിധ്യത്തില്‍ തൊഴുകൈയ്യുമായി നിന്നിരുന്ന ഓരോ മനസ്സും ഭക്തി ചൈതന്യത്താല്‍ നിറഞ്ഞു തുളുമ്പി.

ഈ തീര്‍ത്ഥാടനത്തെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍ സഹായിച്ച ഏവര്‍ക്കും മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം വരും വര്‍ഷത്തെ മണ്ഡല കാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പിനും ആരംഭമായി.

Share this news

Leave a Reply

%d bloggers like this: