ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

 

കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇളവനുവദിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് വി.ചിദംബരേഷിന്റെതാണ് ഉത്തരവ്. കൊച്ചി സ്വദേശി ടി.യു.രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഫോര്‍ട്ട്‌കൊച്ചി സ്വദേശി ടി.കെ രവീന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണു ഉത്തരവ്. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് വ്യക്തമാക്കി 2003ല്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയിട്ടുണ്ടെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. മോട്ടോര്‍ വാഹന നിയമത്തിലെ 129-ാം വകുപ്പ് പ്രകാരം ഇരു ചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കു ഹെല്‍മറ്റ് ധരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: