ഇയര്‍ ഫോണ്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുകള്‍ തകരാറിലായി; പ്രശ്നം പരിഹരിച്ചെന്ന് കമ്പനി

ഡബ്ലിന്‍: എയര്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിക്കപ്പെട്ടത് രാജ്യത്താകമാനമുള്ള ഉപഭോക്താക്കളെ ബാധിച്ചു. ഡബ്ലിന്‍, ഗാല്‍വേ, ലിമെറിക്ക്, ലോത്ത്, വിക്കലോ, മീത്, കാവന്‍, കോര്‍ക്ക്, സ്ലിഗൊ, മായോ, ഡോനിഗല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം ഇന്നലെ ഉച്ചയോടെയാണ് ഇന്റര്‍നെറ്റ് ലഭിക്കാതെയായത്.

ഉപഭോക്താക്കളുടെ പരാതിപ്രവാഹം വര്‍ധിച്ചതോടെ കമ്പനി അന്വേഷണം ആരംഭിച്ചു. DNS ല്‍ [ഡൊമൈന്‍ നെയിം സിസ്റ്റം] വന്ന തകരാറാണ് വ്യാപകമായി ഇന്റര്‍നെറ്റ് തടസം ഉണ്ടാക്കിയതെന്ന് കമ്പനി പിന്നീട് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെയോടെയാണ് തകരാര്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടത്. പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടതായും ഉപഭോക്താക്കള്‍ക്ക് തടസം നേരിട്ടതില്‍ ഖേദിക്കുന്നതായും വാര്‍ത്ത വിനിമയ വക്താവ് പറഞ്ഞു.

നെറ്റ് വര്‍ക്ക് എപ്പോള്‍ ശരിയാകുമെന്ന് കൃത്യമായി പറയാന്‍ സാധിക്കിക്കാത്തത് പ്രശ്‌നം വഷളാക്കി. ഇന്റര്‍നെറ്റ് ബന്ധം തകരാറിലായതോടെ, ബിസിനസ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലായിരുന്നു.

Share this news

Leave a Reply

%d bloggers like this: