ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്, ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എമ്മാനുവല്‍ മക്രോണിന് ജയം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായാണ് 39-കാരനായ മക്രോണ്‍ സ്ഥാനമേല്‍ക്കാനൊരുങ്ങുന്നത്. മക്രോണിന് 65.5 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ എതിരാളിയായ ലെ പെന്നിന് 34.5 ശതമാനം വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ.
വന്‍ ഭൂരിപക്ഷത്തോടെയാണ് മക്രോണിന്റെ ജയം. എന്നാല്‍ ഔദ്യോഗിക ഫല പ്രഖ്യാപനം വ്യാഴാഴ്ചയേ ഉണ്ടാകുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദിന്റെ കാലാവധി മെയ് 14നാണ് അവസാനിക്കുന്നത്. അന്നുതന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചരിത്രത്തില്‍പ്രതീക്ഷയുടെയും,വിശ്വാസത്തിന്റെയും പുതിയ അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഇമ്മാനുവല്‍ മാക്രോ പ്രതികരിച്ചു. ഫ്രഞ്ച് ഭരണഘടന നിലവില്‍ വന്നത് മുതല്‍ അധികാരം കൈയ്യാളുന്ന റിപ്പബ്ലിക്കന്‍ സോഷ്യലിസ്റ്റ് കീഴ്വഴക്കങ്ങള്‍ തകര്‍ത്താണ് 39കാരനായ മാക്രോ ഫ്രഞ്ച് പ്രസിഡന്റാകുന്നത്.

മിതവാദി പാര്‍ട്ടിയെന്നറിയപ്പെടുന്ന ഒന്‍ മാര്‍ഷിന്റെ സ്ഥാനാര്‍ഥിയായിരുന്നു മക്രോണ്‍. തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ ദിവസം മക്രോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഹാക്കര്‍മാര്‍ കമ്ബ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി ചോര്‍ത്തിയ വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. ഇക്കാര്യത്തെപ്പറ്റി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മധ്യവാദിയും ഫ്രാന്‍സ്വെ ഒലാന്ദ് മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയുമായ ഇമ്മാനുവേല്‍ മക്രോ. ഇമ്മാനുവേല്‍ മക്രോണിന് വിജയ സാധ്യതയെന്ന് സര്‍വേകള്‍ പ്രവചിച്ചിരുന്നു. തീവ്രവലതുപക്ഷ സ്ഥാനാര്‍ത്ഥി ലീ പെന്നിന് 38 ശതമാനം വോട്ട് ലഭിക്കുമെന്നും പ്രവചനം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായുള്ള ടെലിവിഷന്‍ സംവാദത്തിലും മധ്യകക്ഷി സ്ഥാനാര്‍ഥി ഇമ്മാനുവേല്‍ മാക്രോണിന് മുന്‍തൂക്കമുണ്ടായിരുന്നു.

തീവ്ര വലതുപക്ഷവും മിതവാദിപക്ഷവും തമ്മില്‍ നടന്ന തിരഞ്ഞെടുപ്പ് ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്നു. ഫ്രാന്‍സിനു പുറമെ യൂറോപ്പിന്റെ കൂടി ഭാവിയില്‍ നിര്‍ണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അന്തിമവുമായ ഘട്ടം ഇന്നു പൂര്‍ത്തിയായത്. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് പ്രചാരണ രഹസ്യങ്ങള്‍ ചോര്‍ന്നെങ്കിലും ഏവരും പ്രതീക്ഷിച്ചിരുന്ന വിജയം സ്വന്തമാക്കാന്‍ മക്രോണിന് കഴിഞ്ഞു.

കുടിയേറ്റം നിരോധിക്കണം, യൂറോപ്പുമായുള്ള ബന്ധം പുനഃപരിശോധിക്കണം തുടങ്ങിയ തീവ്രനിലപാടുകളുള്ള ലീ പെന്‍ മാക്രോണിനെതിരെ കടുത്ത വിമര്‍ശനമാണ് സംവാദത്തില്‍ ഉന്നയിച്ചിരുന്നത് . എന്നാല്‍ ലീ പെന്നിന്റെ ആരോപണങ്ങള്‍ വിദഗ്ദമായി മാക്രോണ്‍ പ്രതിരോധിച്ചു , സാമ്പത്തിക വിഷയങ്ങളില്‍ ഉദാരനിലപാട് സ്വീകരിക്കുകയും യൂറോപ്യന്‍ യൂണിയനെ പിന്തുണക്കുകയും ചെയ്യുന്ന നിലപാടാണ് മാക്രോണിന്റേത്. മക്രോണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടന്ന് ആറ് മാസത്തിന് ശേഷം ആദ്യമായി യൂറോയുടെ മൂല്യം ഉയര്‍ന്നിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: