ഇബ്രാഹിം ഹലാവയെ ഐറിഷ് അധികൃതര്‍ കണ്ടേക്കും

ഡബ്ലിന്‍:  ഈജിപ്തില്‍ തടവില്‍ കഴിയുന്ന ഐറിഷ് യുവാവ് ഇബ്രാഹിം ഹലാവയെ ഐറിഷ് അധൃതര്‍ക്ക് കാണാന്‍ അനുമതി. പാര്‍ലമെന്‍റ് വിദേശ കാര്യ കമ്മിറ്റി ചെയര്‍മാന് ഇബ്രാഹ്മിനെ കാണുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടുത്തായി പത്തൊമ്പത്കാരന്‍ കെയ്റോയില്‍ തടവിലാണ്.  ഞായറാഴ്ച്ച കേസിന്‍റെ വിധി പറയുമെന്നാണ് കരുതുന്നത്.

2013ല്‍ കെയ്റോയിലെ അല്‍ഫാത് പള്ളിയില്‍ നിന്ന്കലാപകാരികള്‍ക്കൊപ്പമായിരുന്നു ഇബ്രാഹിം ഹവാലയെ പിടികൂടിയത്. യുവാവിനെതിരെ തീവ്രവാദം, കൊലപാതകം, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ടിഡിയായ പാറ്റ് ബ്രീന്‍ വ്യക്തമാക്കുന്നത് അയര്‍ലന്‍ഡില്‍ നിന്ന് ഒദ്യോഗികമായി ആരെയെങ്കിലും വിട്ട് നല്‍കണമെന്നും ഹലാവയുടെ വാദം കേള്‍പക്കണമെന്നും കെയ്റോയില്‍ നിന്ന് കത്ത് ലഭിച്ചിരുന്നുവെന്നാണ്. ഹലാവയ്ക്കൊപ്പം അഞ്ഞൂറ് പേരാണ് വിചാരണക്കുള്ളത്.

ഹലാവ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് പലരും. നേരത്തെ വിചാരണ മാറ്റിവെയ്ക്കുകയായിരുന്നു. റമദാന്‍ കണക്കിലെടുത്ത് വിചാരണ ആഗസ്റ്റ് രണ്ടിലേക്ക് മാറ്റിവെച്ചു. ജൂണില്‍ ഹലാവ നിരാഹരാ സമരം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ഇത് തുടരുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഇബ്രാഹിം ഹലാവ ജയിലിലായിരിക്കുമ്പോള്‍ 43 തവണയെങ്കിലും കണ്ടിട്ടുണ്ടെന്ന് ഐറിഷ് എംബസി ഓഫീസ് പറയുന്നു.   ജയിലിലായിരക്കുമ്പോള്‍ മാനസിക പീഡനങ്ങള്‍ ഏല്‍പ്പിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: