ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ലക്ച്ചറര്‍മാരും സമരത്തിന്…പത്ത് ശതമാനം അദ്ധ്യാപകര്‍ കുറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ 32 ശതമാനം കൂടി..

ഡബ്ലിന്‍: നഴ്സുമാര്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും പിറകെ വീണ്ടും ഒരു സമരത്തിന് സാധ്യത തെളിയുന്നു. രാജ്യത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ലക്ച്ചറര്‍മാരാണ് സമരത്തിലേക്ക് പോകുന്നത്. ഫെബ്രുവരി മൂന്ന് ബുധനാഴ്ച ടീച്ചേഴ്സ് യൂണിയന്‍ ഓഫ് അയര്‍ലന്‍ഡില്‍ അംഗമായിട്ടുള്ള അക്കാദമിക ജീവനക്കാര്‍ പണി മുടക്കും.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുള്ള നാലായിരത്തോളം വരുന്ന ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സംഘനയാണ് ടിയുഐ. മേഖലയ്ക്കുള്ള ധനസഹായം അടക്കമുള്ള വിഷയങ്ങള്‍ സമരത്തിന് കാരണമായി ഉന്നയിക്കുന്നുണ്ട്. അദ്ധ്യാപകര്‍ 10 ശതമാനം കുറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ 32 ശതമാനം കൂടിയതായി ചൂണ്ടികാണിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ഡിസംബറില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന വോട്ടെടുപ്പില്‍ 92 ശതമാനം പേരും സമരത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും സമരമല്ലാതെ അക്കാദമിക ജീവനക്കാര്‍ക്ക് പ്രശ്നം ഉയര്‍ത്താന്‍ വേറെ വഴിയില്ലെന്നും ടിയുഐ പ്രസിഡന്‍റ് ജെറി ക്വിന്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പ് എത്രയും വേഗത്തില്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: