ഇന്‍ഡ്യാ ഡേ മാറ്റി വച്ചു

 

ഡബ്ലിന്‍: ഇന്‍ഡ്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന ഇന്‍ഡ്യാ ഡേ 2015 മാറ്റി വച്ചതായി അറിയിപ്പ് പുറത്ത് വന്നു.ഇന്ന് നടന്ന കമ്മറ്റിയില്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിച്ചത്. ലോജിസ്റ്റിക്കല്‍ പ്രശനങ്ങളാണ് ഇന്‍ഡ്യാ ഡേ മാറ്റി വയ്ക്കുന്നതിന് കാരണമായി അധികൃതര്‍ അറിയ്ച്ചിട്ടുള്ളത്.

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കില്‍ ഓഗസ്റ്റ് 15നായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.ഇതോടനുംബന്ധിച്ച് വിവിധ ഭക്ഷണ സ്റ്റാളുകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയും നടത്താനിരുന്നതാണ്.

എന്നാല്‍ പുതിയ പ്രഖ്യാപനം അനുസരിച്ച് മാറ്റി വച്ച പരിപാടി എന്ന് നടത്തും എന്നത് പിന്നീട് അറിയിക്കും എന്ന് ഇതു സംബന്ധിച്ച വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

മലയാളം, വേള്‍ഡ് മലയാളികൗണ്‍സില്‍, ക്രംലിന്‍ മലയാളി തുടങ്ങിയ സംഘടനകളുടെയും അയര്‍ലന്‍ഡിലെ താമസിക്കുന്ന വിവിധ ഇന്ത്യന്‍ ജനതകളുടെ സംഘടനാ പ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇന്‍ഡ്യാ ഡേ പരിപാടി നടത്തുവാന്‍ തീരുമാനിച്ചിരുന്നത്.  ഈ പരിപാടിയുടെ വിജയത്തോടെ ഇന്‍ഡ്യന്‍ ജനതയുടെ വിവിധ സംഘടനകളെ സംഘടിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഫിക്കി എന്ന സംഘടനയുടെ രൂപീകരണവും ആലോചിച്ചിരുന്നതാണ്.

മലയാളം സംഘടനയുടെ നേതൃത്വത്തില്‍ ചെണ്ടമേളം, ദിയാ ലിങ്ക് വിങ്ങ്സ്റ്റാറിന്റെ കുച്ചിപ്പുടി, അനഘ അജിത്തും സംഘവും അവതിരിപ്പിക്കുന്ന തിരുവാതിര, സപ്താരാമന്റെ ഭരതനാട്യം തുടങ്ങിയ മികച്ച കേരളാ സാസ്‌കാരിക പരിപാടികള്‍ക്കൊപ്പം അയര്‍ലന്‍ഡിലെ മലയാളികളുടെ ഇടയില്‍ പ്രശസ്തമായ റോയല്‍ കേറ്ററിങ്ങ് എന്നിവയുടെ ഭക്ഷണ സ്റ്റാളുകള്‍ തുടങ്ങിയവയും ഇന്ത്യാ ഡേ യുടെ ഭാഗമായി നടത്താനിരുന്നതാണ്.

എന്നാല്‍ ഗാര്‍ഡാ , ഫയര്‍ ഫോഴ്‌സ് അധികൃതര്‍ നല്‍കിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി സംഘാടകര്‍ക്ക് കുറഞ്ഞ സമയം ലഭിച്ചിരുന്നു എന്നതും ഇതിനായുള്ള ചരക്ക് നീക്കത്തില്‍ കാലതാമസം വരുമെന്നതുമാണ് മറ്റൊരു ദിവസത്തേയ്ക്ക് പരിപാടി മാറ്റി വയ്ക്കാന്‍ കാരണമായതെന്നുമാണ് സൂചന.

Share this news

Leave a Reply

%d bloggers like this: