ഇന്ന് നാഷണല്‍ സ്ലോ ഡൗണ്‍ ഡേ: അമിത വേഗക്കാരെ കാത്ത് ആയിരത്തിലധികം സ്പീഡ് ചെക്ക് പോയിന്റുകള്‍

ഡബ്ലിന്‍: നാഷണല്‍ സ്ലോ ഡൗണ്‍ ഡേ ആചരണത്തിന്റെ ഭാഗമായി ഇന്ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ആയിരത്തിലധികം സ്പീഡ് ചെക്ക് പോസ്റ്റുകളാണ് ഗാര്‍ഡാ സംഘം സ്ഥാപിച്ചിട്ടുള്ളത്. രാവിലെ ഏഴ് മണി മുതല്‍ അമിത വേഗക്കാരെ പിടികൂടാന്‍ ഗാര്‍ഡയുടെ കര്‍ശന പരിശോധനകള്‍ ആരംഭിക്കും. രാജ്യത്ത് റോഡ് അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അമിതവേഗക്കാര്‍ക്കു മൂക്കുകയറിടാന്‍ ശക്തമായ പ്രചരണ പരിപാടികളാണ് ഗാര്‍ഡ ഒരുക്കിയിരിക്കുന്നത്.

രാവിലെ 7 മണിമുതല്‍ 24 മണിക്കൂറാണ് സ്ലോ ഡൗണ്‍ ഡേയായി ആചരിക്കുന്നത്. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിച്ച് റോഡപകടങ്ങള്‍ കുറയ്ക്കുകയാണ് ഗാര്‍ഡ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അമിതവേഗതയില്‍ വാഹനമോടിക്കുന്നവരെ പിടികൂടാനായി രാജ്യമാകെ 1,031 ചെക്ക് പോയിന്റുകളാണ് സ്ഥാപിച്ചിരുന്നത്. സ്പീഡ് വാനുകള്‍, ഇന്‍ കാര്‍ സ്പീഡ് ഡിറ്റക്ഷന്‍ സിസ്റ്റം, ഹാന്‍ഡ് ഹെല്‍ഡ് സ്പീഡ് ഡിറ്റക്ഷന്‍ ഡിവൈസ് എന്നിവയടങ്ങിയ ചെക്ക് പോയിന്റുകളാണ് അമിതവേഗക്കാര്‍ക്ക് തടയിടാന്‍ കാത്തു നില്‍ക്കുക.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അമിത വേഗത കൊണ്ടുണ്ടാകുന്ന റോഡപകടങ്ങളും മരണങ്ങളും വര്‍ദ്ധിച്ചതായി ഗാര്‍ഡ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരി മുതല്‍ സെപ്റ്റംബര്‍ ആദ്യ വാരം വരെ 85,457 ത്തോളം അമിതവേഗക്കാരെയാണ് അധികൃതര്‍ പിടികൂടിയത്. ഇതിനെതിരെയുള്ള മുന്‍കരുതലാണ് സ്ലോ ഡൗണ്‍ ഡേ. ഗാര്‍ഡായും റോഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി വാഹന യാത്രക്കാരില്‍ അമിത വേഗതയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഇന്ന് ബോധവത്കരണം നടത്തും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: