ഇന്ന് കള്‍ച്ചര്‍ നൈറ്റ് 2015, രാത്രിയില്‍ നഗരത്തിലേക്കിറങ്ങാം, ആസ്വദിക്കാം..

 

ഡബ്ലിന്‍: മാസങ്ങളും ദിവസങ്ങളും നീണ്ട തയാറെടുപ്പുകള്‍ക്ക് ശേഷം ഇന്ന് കള്‍ച്ചര്‍ നൈറ്റ്. രാജ്യത്തുടനീളം നടക്കുന്ന ആഘോഷങ്ങളില്‍ ആയിരങ്ങള്‍ പങ്കാളികളാകും. 10-ാമത് കള്‍ച്ചറല്‍ നൈറ്റിന്റെ ഭാഗമായി 1500 ഓളം വേദികളില്‍ 3000 ത്തോളം ഇവന്റുകളാണ് ഇന്ന് രാത്രി നടക്കുന്നത്.

ഗാല്‍വേ സിറ്റി മ്യൂസിക് ട്രയല്‍, കോര്‍ക്ക് കോളേജ് ഓഫ് കൊമേഴ്‌സില്‍ ലൈവ് 3D പ്രൊജക്ഷനുകള്‍, ഡബ്ലിനില്‍ ബൈക്ക് ടൂറുകള്‍, നിരവധി വേദികളില്‍ കലാസംസാകാരിക പരിപാടികളും ഹിസ്റ്റോറിക്കല്‍ ഇവന്റുകളും നടക്കുമെന്ന് കള്‍ച്ചര്‍ നൈറ്റ് കോ-ഓഡിനേറ്റര്‍ എയ്മീ വാന്‍ അറിയിച്ചു. നിങ്ങളുടെ ലോക്കല്‍ ഏരിയിലുള്ള പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങളറിയാന്‍ http://culturenight.ie/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Share this news

Leave a Reply

%d bloggers like this: