ഇന്ധന വിതരണം തടസ്സപ്പെട്ട സ്ഥലങ്ങളില്‍ ഞാറാഴ്ചയോടെ പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെടും: ഗ്യാസ് നെറ്റ്വര്‍ക്ക് അയര്‍ലണ്ട്

ഗാല്‍വേ: കൊറിസ് ഗ്യാസ് റിഫൈനറിയില്‍ നിന്നും വിതരണം ചെയ്യപ്പെടുന്ന ഇന്ധനം ഞായറാഴ്ചയോടെ പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെടുമെന്ന് ഗ്യാസ് നെറ്റ്വര്‍ക്ക് അയര്‍ലണ്ട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ധന വിതരണം നിര്‍ത്തിവെയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് ഗാള്‍വേയിലെ മയോയിലും പതിനായിരത്തിലധികം ഉപഭോക്താക്കളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഗാര്‍ഹിക വ്യാസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി വിതരണം ചെയ്യുന്ന പ്രകൃതി വാതകത്തില്‍ ചോര്‍ച്ച മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന സള്‍ഫര്‍ ചേര്‍ക്കാത്തതിനാലായിരുന്നു വിതരണം നിര്‍ത്തി വെച്ചത്.

വിതരണം നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് താത്കാലികമായി ഇന്ധനം ഉപയോഗിക്കരുതെന്ന് ഗ്യാസ് അയര്‍ലണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, വിതരണത്തിന് വേണ്ടി തയ്യാറായ സള്‍ഫര്‍ ചേര്‍ക്കാത്ത ഇന്ധനം കത്തിച്ചു കളയുകയും ചെയ്തിരുന്നു. കൊറീസ് ഗ്യാസ് ടെര്‍മിനലില്‍ സംഭവിച്ച ഗുരുതരമായ സംഭവത്തില്‍ ഗ്യാസ് കമ്പനിക്കെതിരെ ഐറിഷ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: