ഇന്ധന ദൗര്‍ലഭ്യം: കോര്‍ക്ക് നഗരത്തിലെ 82000 ത്തിലധികം പേര്‍ ക്രിസ്മസിന് തണുത്തു വിറയ്ക്കും

കോര്‍ക്ക്: കോര്‍ക്ക് നഗരത്തില്‍ 82000 ത്തിലധികം പേര്‍ ഈ ക്രിസ്മസിന് തണുത്തു വിറയ്ക്കും. ഇന്ധന ദൗര്‍ലഭ്യം മൂലം വീട് ചൂട് പിടിപ്പിക്കാന്‍ കഴിയാതെ വരുന്നതാണ് കാരണമെന്ന് ട്രേഡ് യൂണിയന്‍ വൈറ്റ് പറയുന്നു. കൗണ്ടി അടിസ്ഥാനത്തിലുള്ള ഇന്ധന ദൗര്‍ലഭ്യത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഏഴു ലക്ഷത്തോളം ആളുകള്‍ക്ക് ഹീറ്റിംഗ് ചെലവ് താങ്ങാവുന്നതിലധികമാണെന്ന് ഒരു തണുത്ത ക്രിസ്മസ് എന്ന പേരിലുള്ള റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇന്ധന ദൗര്‍ലഭ്യമ മറികടക്കുന്നതിന് ഹ്രസ്വ കാല പദ്ധതികള്‍ നടപ്പാക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെടുന്നു.

ജനനുവരിയിലെ ഇന്ധന ബില്‍ താങ്ങാവുന്നതിലും അധികമായിരിക്കുമെന്ന് യുണൈറ്റ് റീജ്യണല്‍ സെക്രട്ടറി ജിമ്മി കെല്ലി പറയുന്നു. ഇത് വ്യക്തികളുടെ അന്തസിനെയും ആരോഗ്യത്തെയും ബാധിക്കുന്ന പ്രശ്‌നമാണ്. കുടുംബ ബന്ധങ്ങളെയും വ്യവസായ രംഗത്തെ ഉത്പാദന ക്ഷമതയെയും കാര്യമായി ബാധിക്കും. ഹെല്‍ത്ത്, സോഷ്യല്‍ സര്‍വീസുകളുടെ അധിക ആവശ്യത്തിനും ഇതു വഴി വെക്കുമെന്നും അദ്ദേഹം പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: