‘ഇന്ത്യ ഡേ 2016’ ഫിക്കി ആലോചനായോഗം ഫെബ്രുവരി 13 ശനിയാഴ്ച; ഏവര്‍ക്കും സ്വാഗതം

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇന്ത്യന്‍ വംശജര്‍ക്ക് അഭിമാനമായി ആദ്യ ‘ഇന്ത്യാ ഡേ’ നടന്നത് കഴിഞ്ഞ വര്‍ഷമാണ്. അയര്‍ലണ്ടിലെ ഇന്ത്യന്‍ കൂട്ടായ്മകളുടെ ഫെഡറേഷന്‍, ഫിക്കി (FICI Federation of Indian Communities in Ireland) യുടെ നേതൃത്വത്തിലും ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെയുമാണ് ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്ധ്യവും പാരമ്പര്യവും അയര്‍ലണ്ടിന്റെ മണ്ണില്‍ പരിചയപ്പെടുത്താനുള്ള ഒരു ദിനം ഒരുക്കിയത്.

2015 സെപ്റ്റംബര്‍ 5ന് ഫിനിക്‌സ് പാര്‍ക്കില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ നടന്ന സാംസ്‌കാരിക പരിപാടികള്‍ അയര്‍ലണ്ട് ഉപപ്രധാനമന്ത്രി ജോവാന്‍ ബര്‍ട്ടന്‍ , ഇന്ത്യന്‍ അംബാസിഡര്‍ ശ്രീമതി രാധികാ ലാല്‍ ലോകേഷിന്റെയും വിവിധ ഇന്ത്യന്‍ സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഉത്ഘാടനം ചെയ്തു. ശേഷം വിവിധ ഇന്ത്യന്‍ നൃത്തങ്ങള്‍, മറ്റു കലാ പരിപാടികള്‍ , ഇന്ത്യയുടെ രുചി വൈവിധ്യം പരിചയപ്പെടുത്തിയ ഭക്ഷണ സ്റ്റാളുകള്‍ തുടങ്ങിയവ കൊണ്ട് സന്ദര്‍ശകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി.

ഇന്ത്യയുടെ പ്രത്യേകതയായ നാനാത്വത്തിന്റെ അടിസ്ഥാനത്തില്‍ അയര്‍ലണ്ടില്‍ രൂപം കൊണ്ടിട്ടുള്ള വിവിധ കൂട്ടായ്മകളെ ഒരു കുടകീഴില്‍ കൊണ്ട് വരികയും, ഇന്ത്യയുടെ ഏകത്വം ഉയര്‍ത്തി പിടിച്ച് ഒരു ‘ഇന്ത്യാ ഡേ’ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത ‘ഫിക്കി’ക്ക് ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു.

അയര്‍ലണ്ടിലെ എല്ലാ ഇന്ത്യന്‍ കൂട്ടായ്മകളുടെയും സഹകരണത്തോടെ ‘ഫിക്കി’യെ അയര്‍ലണ്ടിലെ എല്ലാ ഇന്ത്യന്‍ വംശജരെയും പ്രതിനിധീകരിക്കുന്ന ഒരു സാമൂഹ്യ സംഘടനയെന്ന നിലയില്‍ വളര്‍ത്തി കൊണ്ട് വരേണ്ടത് ആവശ്യമാണ്. അയര്‍ലണ്ടിലെ നിയമാനുസൃതമായും, ജനാധിപത്യപരമായും, സുതാര്യമായും പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയായി വളരേണ്ടതിനും, എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തേണ്ടതിലേയ്ക്കായും, ഈ വര്‍ഷത്തെ ‘ഇന്ത്യ ഡേ 2016’ പൂര്‍വാധികം ഭംഗി ആക്കാനുമുള്ള ആലോചനായോഗം അടുത്ത ശനിയാഴ്ച ( 13 ഫെബ്രുവരി ) വൈകിട്ട് മൂന്ന് മണിക്ക് യുറേഷ്യ ഹാളില്‍ നടത്തപ്പെടുന്നു.

അയര്‍ലണ്ടിലെ ഇന്ത്യകാരെയും , ഇന്ത്യന്‍ വംശജരെയും പ്രതിനിധീകരിക്കുന്ന എല്ലാ സംഘടനകളെയും ഈ ആലോചനാ യോഗത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: