ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധം; നിര്‍ഭയയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ കുട്ടിക്കുറ്റവാളിയെ ജയില്‍ മോചിതനാക്കിയതിനെതിരേ പ്രതിഷേധിച്ച ജ്യോതി സിംഗിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യ ഗേറ്റിലാണ് ഇവര്‍ പ്രതിഷേധിച്ചത്. കുട്ടിക്കുറ്റവാളിയെ വിട്ടയയ്ക്കാനുള്ള നടപടിയില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ജ്യോതി സിംഗിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

‘കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ മറുപടിയൊന്നും ലഭിച്ചില്ല. ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്കു നീതി ലഭിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടും-ജ്യോതി സിംഗിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ ബാലനീതി ബോര്‍ഡിനു കത്തയച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: