ഇന്ത്യയെ കളിയാക്കി ജയ്‌ഷെ മുഹമ്മദിന്റെ വീഡിയോ സന്ദേശം

ഇസ്ലാമാബാദ്: പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്‌ഷെ മുഹമ്മദിന്റെ വീഡിയോ സന്ദേശം. ഏറ്റുമുട്ടലിനെ നേരിട്ട ഇന്ത്യയുടെ നടപടികളെ കളിയാക്കിയും വീരമൃത്യുവടഞ്ഞ ജവാന്മാരെ അപമാനിച്ചുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജിഹാദികളെ തുരുത്താന്‍ ഇന്ത്യന്‍ സൈന്യത്തിനു സമയമെടുത്തെന്നും ഇന്ത്യയുടെ ആവശ്യം അംഗീകരിക്കരുതെന്ന് പാക്ക് സര്‍ക്കാരിനോട് വീഡിയോയിലൂടെ ആവശ്യപ്പെട്ടിട്ടുമുണ്ട്.
ലഫ്.കേണല്‍ നിരഞ്ജന്‍ കുമാറിന്റെയും ഷൂട്ടര്‍ സുബേദാര്‍ ഫത്തേ സിങ്ങിനെയും താഴ്ത്തിക്കെട്ടുന്ന സംഭാഷണങ്ങളും വീഡിയോയിലുണ്ട്. ഭീകരരുടെ എണ്ണം ഓരോ തവണയും മാറ്റിപ്പറഞ്ഞതിനെതിരെയും ജയ്‌ഷെ പരിഹസിക്കുന്നുണ്ട്. പത്തന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയതെങ്ങനെയെന്നും സന്ദേശത്തില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: