ഇന്ത്യയുടെ മകള്‍ക്ക് വരനെ ആവശ്യമുണ്ട്, സോഷ്യല്‍മീഡിയയിലൂടെ ആലോചനകള്‍ ക്ഷണിച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നും തിരിച്ചെത്തിച്ച ‘ഇന്ത്യയുടെ മകള്‍’ ഗീതയ്ക്ക് വേണ്ടി വരനെ ആലോചിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത ഗീത എന്ന യുവതിക്കു വേണ്ടി സോഷ്യല്‍മീഡിയയിലൂടെയാണ് കേന്ദ്രമന്ത്രി വിവാഹാലോചനകള്‍ ക്ഷണിക്കുന്നത്. 15 പേരുടെ ലിസ്റ്റാണ് നിലവില്‍ ര്‍ക്കാര്‍ ഗീതയ്ക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. ലിസ്റ്റില്‍ നിന്ന് ഗീതയ്ക്ക് ഇഷ്ടമുള്ള ആളെ ഭര്‍ത്താവായി തിരഞ്ഞെടുക്കാം.

ഗീതയെ വിവാഹം കഴിക്കുന്നയാള്‍ക്ക് സര്‍ക്കാര്‍ ജോലിയും ഒരു വീടും ലഭിക്കും. എന്നാല്‍ വീടും ജോലിയും മാത്രം ലക്ഷ്യം വെച്ച് ആരും വിവാഹാലോചനയുമായി എത്തേണ്ടെന്നും സുഷമാസ്വരാജ് അറിയിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ കുടുംബാംഗങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞ് അബദ്ധത്തില്‍ പാകിസ്താനിലെത്തിയ പെണ്‍കുട്ടിയാണ് ഗീത. എന്നാല്‍ നിയമവിരുദ്ധമായതിനാല്‍ പൊലീസ് കുട്ടിയെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. 2015ലാണ് ഗീതയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. മാതാപിതാക്കളെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

അതിശേഷമാണ് ഇവള്‍ ഇന്ത്യുടെ മകള്‍ എന്ന് പ്രഖ്യാപിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി ഗീതയുടെ സംരക്ഷണമേറ്റെടുത്തത്. ഇപ്പോള്‍ ദത്തുപുത്രിയുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലാണ് സുഷമാ സ്വരാജ്.

ഡികെ

Share this news

Leave a Reply

%d bloggers like this: