ഇന്ത്യയില്‍ വീണ്ടും നിപ്പാ വൈറസ്, ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

ത്രിപുരയില്‍ നിപ്പാ വൈറസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് . കേരളത്തെ നടുക്കിയ ദുരന്തമായിരുന്നു നിപ്പാ വൈറസ്. ഒട്ടേറെ ജീവനുകള്‍ പൊലിയാന്‍ നിപ്പാ വൈറസ് കാരണമായി. ത്രിപുരയില്‍ വീണ്ടും നിപ്പാ വൈറസ് സ്ഥിരീകരിച്ചത് ആശങ്ക പടര്‍ത്തുന്നു.

ബംഗ്ലാദേശിലെ വിവിധ ജില്ലകളിലായി അഞ്ച് പേര്‍ നിപ്പാ ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപപ്രദേശങ്ങളിലായിരുന്നു സംഭവം. ഇതിന്റെ അടിസ്ഥാനത്തിലാണ് ത്രിപുരയിലും നിപ്പാ വൈറസ് മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനത്തെ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ത്രിപുര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വവ്വാല്‍ പോലുള്ള പക്ഷികളില്‍ നിന്നും പകരുന്ന വൈറസാണ് നിപ്പ. 1998ല്‍ മലേഷ്യ സിംഗപ്പൂര്‍ ഭാഗങ്ങളില്‍ കണ്ടെത്തിയ പ്രത്യേക വൈറസ് മൂലമുള്ള പനി കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലായിലാണ്.

Share this news

Leave a Reply

%d bloggers like this: