ഇന്ത്യയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുമായി ബഹുഭാര്യത്വം അവസാനിപ്പിക്കാന്‍ നീക്കം

 

ഡല്‍ഹി: ഇന്ത്യയില്‍ മുസ്ലിം വനിതകളുടെ വിവാഹബന്ധവുമായി ബന്ധപ്പെട്ട സുപ്രധാന നിയമനിര്‍മ്മാണവുമായി കേന്ദ്രസര്‍ക്കാര്‍. മൂന്ന് തവണ തലാഖ് ചൊല്ലി( മുത്തലാഖ്) വിവാഹ ബന്ധം വേര്‍പെടുത്തുന്ന രീതി ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ പെടുത്തികൊണ്ടുള്ള സുപ്രധാന നിയമം ലോകസഭാ ശബ്ദവോട്ടൊടെ പാസാക്കി. മുസ്ലിം വനിതകളുടെ വിവാഹ സംരക്ഷണ നിയമം എന്ന ചരിത്രപരമായ ബില്ല് ഇന്ത്യയിലെ സുപ്രധാന നിയമ വ്യവസ്ഥകളില്‍ ഒന്നാകും.

മുതാലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് നിരോധിച്ചുകൊണ്ട് കഴിഞ്ഞ ഓഗസ്റ്റില്‍ നിലവില്‍ വന്ന സുപ്രീംകോടതി വിധിയെ പിന്തുടര്‍ന്നാണ് പുതിയ നിയമ നിര്‍മ്മാണം. ഇത് നിരോധിച്ചിട്ടും 350 ളം മുത്തലാഖ് കേസുകള്‍ 2017 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ സുപ്രധാന നീക്കം. ഇന്ത്യയില്‍ ഇന്നേ വരെ ഉണ്ടായിരുന്ന ഒറ്റ മന്ത്രിസഭ പോലും ഇടപെടാന്‍ തയ്യാറാകാതിരുന്ന സുപ്രധാന ബില്ലാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ഇന്ത്യയില്‍ മുസ്ലിം വനിതകളുടെ ഏറെ നാളത്തെ നിയമ യുദ്ധത്തിനൊടുവിലാണ് ഈ നിയമത്തിന് സാധുത ലഭിക്കുന്നത്.

ലോക്‌സഭയില്‍ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ബില്ല് അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമത്തില്‍ ചില ഭേതഗതികള്‍ വരുത്തണമെന്ന ആവശ്യം മുന്നോട്ടു വച്ചു. മുസ്ലിം ലീഗ് ഈ ബില്ലിനെ നഖശിഖാന്തം എതിര്‍ത്തതും ശ്രദ്ധേയമായി. മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാകുന്നതോടൊപ്പം മൂന്ന് വര്‍ഷത്തെ തടവും ലഭിക്കുന്നതാണ് പുതിയ മുസ്ലിം വിവാഹ സംരക്ഷണ നിയമം.

മുത്തലാഖിനൊപ്പം മുസ്ലിം പുരുഷന്മാര്‍ക്ക് ഒന്നിലധികം വിവാഹം കഴിക്കാനുള്ള അനുമതിയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം വനിതാ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്നുണ്ട്. ശരിയ നിയമം മുസ്ലിം പുരുഷന് ബഹുഭാര്യത്വം അനുവദിക്കുന്നുണ്ട്. ഇതുകൂടി നിര്‍ത്തലാക്കിയാല്‍ മാത്രമേ മുത്തലാഖ് നിയമം ഫലപ്രദമായി നടപ്പില്‍ വരുത്താന്‍ കഴിയുള്ളുവെന്ന വാദമാണ് പുരോഗമന മുസ്ലിം വനിതകള്‍ മുന്നോട്ടുവയ്ക്കുന്നത്. കൂടാതെ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് തടവ് ശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമാക്കാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഫോണിലൂടെയും, ഇമെയില്‍ സന്ദേശത്തിലൂടെയും, പോസ്റ്റ് കാര്‍ഡിലൂടെ പോലും മുത്തലാഖ് ചൊല്ലുന്ന രീതി ഇന്ത്യയില്‍ സര്‍വ്വ സാധാരണമായപ്പോള്‍ ഇതിനെതിരെ മുസ്ലിം വനിതകള്‍ രംഗത്തിറങ്ങിയിരുന്നു. പുരുഷന് പൂര്‍ണ്ണ സവാതന്ത്ര്യം നല്‍കുമ്പോള്‍ സ്ത്രീയുടെ അവകാശങ്ങള്‍ ബലികഴിക്കപ്പെടുന്ന സാഹചര്യം എടുത്തുകാണിച്ചായിരുന്നു ഇത്തരം സംഘടനകളുടെ മുന്നേറ്റം.

മുത്തലാഖിനെതിരെ നിയമ യുദ്ധം നയിച്ചവരില്‍ ഫറാ ഫെയ്സ്, റിസ്വാന, റസിയ തുടങ്ങിയ മുസ്ലിം വനിതാ വക്കീല്‍ മാരുടെ പേരും വിസ്മരിക്കാന്‍ കഴിയില്ല. സുപ്രധാന വഴിത്തിരിവിലൂടെ ഇന്ത്യയില്‍ ഒരു വിഭാഗം സ്ത്രീ സമൂഹത്തിന് നീതിലഭിച്ചിരിക്കുകയാണ്. മത ന്യൂന പക്ഷങ്ങള്‍ക്ക് വേണ്ടി നിരവധി നിയമ വ്യവസ്ഥയുള്ള ഇന്ത്യയില്‍ അവഗണിക്കപ്പെടുന്ന ഒരു വിഭാഗം സ്ത്രീ സമൂഹത്തിന് എല്ലാ അര്‍ത്ഥത്തിലും പരിഗണന നല്‍കുന്നതാണ് പ്രസ്തുത ബില്ലെന്നത് പ്രശംസനീയമാണ്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: