ഇന്ത്യയില്‍ ചരിത്രത്തിലേറ്റവും വലിയ സാമ്പത്തിക അസമത്വം -വേള്‍ഡ് ഇനീക്വാലിറ്റി ലാബിന്റെ റിപ്പോര്‍ട്ട്

 

1980 ന് ശേഷം ഇന്ത്യയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക അസമത്വമെന്ന് റിപ്പോര്‍ട്ട്. 2014 ല്‍ ദേശീയ വരുമാനത്തിന്റെ 56 ശതമാനവും ജനസംഖ്യയുടെ 10 ശതമാനം പേരാണ് കയ്യാളുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വത്തെ പറ്റി പഠിക്കുന്ന വേള്‍ഡ് ഇനീക്വാലിറ്റി ലാബിന്റേതാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമ്പദ് രംഗത്തും വ്യാപാര മേഖലയിലും പുറമെ നിന്നുളള നിക്ഷേപങ്ങള്‍ക്കായി ഉദാരനയം നടപ്പിലാക്കിയത് മുതലാണ് ഇത്രയും വലിയ അസമത്വം ഉണ്ടായതെന്നും പഠനം പറയുന്നു.

വരുമാനത്തിന്റെ പിരമിഡില്‍ മുകള്‍തട്ടിലുളളവര്‍ക്ക് ആനുപാതികമല്ലാതെ സാമ്പത്തിക ഗുണം ലഭിക്കുന്നുവെന്ന വാദം ശരിവെയ്ക്കുകയാണ് പഠനം എന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 ലെ കണക്ക് അനുസരിച്ച് രാജ്യത്തെ മൊത്ത വരുമാനത്തിന്റെ 22 ശതമാനവും കൈയ്യാളുന്നത് ജനസംഖ്യയുടെ ഒരു ശതമാനം ആളുകളാണെന്നും പഠനം വെളിപ്പെടുത്തുന്നു.

1980 മുതല്‍ മേല്‍ത്തട്ടിലെ ആ ഒരു ശതമാനത്തിനു ലഭിച്ച സാമ്പത്തിക വളര്‍ച്ച താഴെ തട്ടിലുളള മറ്റ് 50 ശതമാനം ജനത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ ആകെ തുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 1960 കളിലും 1970 കളിലും മേല്‍ത്തട്ടിലെ 10 ശതമാനത്തിന്റേയും ഒരു ശതാനത്തിന്റേയും വരുമാനത്തിലെ വളര്‍ച്ചയുടെ വേഗതയേക്കാള്‍ വേഗമായിരുന്നു കിഴ്ത്തട്ടിലെ 50 ശതമാനം ജനങ്ങളുടെ വരുമാനത്തിലെ വളര്‍ച്ചയെന്നും റിപ്പോര്‍ട്ട് താരതമ്യം ചെയ്യുന്നു.

റിപ്പോര്‍ട്ട് സംഘടിപ്പിച്ചത് സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കറ്റി, ഫക്കുണ്ടോ, അല്‍വരദോ, ലുക്കാസ് ചാന്‍സല്‍, ഇമ്മാനുവല്‍ സെയ്സ,് ഗബ്രിയേല്‍ സുക്മാന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ്.

മേല്‍ത്തട്ടിലെ 10 ശതമാനത്തിന്റെ അകത്തും കടുത്ത അസമത്വം ഉണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. ഏറ്റവും മേല്‍ത്തട്ടിലുളളവരുടെ വരുമാനം 1980 മുതല്‍ അതിവേഗത്തില്‍ കൂടിവരികയാണ്. 1982-83 കാലഘട്ടത്തില്‍ മേല്‍ത്തട്ടിലെ ആ ഒരു ശതമാനത്തിന്റെ വരുമാനത്തില്‍ 6 ശതമാനമാണ് ഉയര്‍ച്ച കാണിച്ചത്. 2000 ആയപ്പോള്‍ അത് 15 ശതമാനം വളര്‍ന്നതായും പഠനം പറയുന്നു. 2014 ല്‍ ആ മേല്‍ത്തട്ടിന്റെ വരുമാനത്തില്‍ 23 ശതമാനം വളര്‍ച്ചയുണ്ടായെന്നും പഠനം പറയുന്നു.

2000 ത്തിനു ശേഷം ജനസംഖ്യയില്‍ മുകള്‍ത്തട്ടില്‍ നില്‍ക്കുന്ന ആ ഒരു ശതമാനം അവരുടെ വരുമാനത്തില്‍ ഉണ്ടാക്കിയ വളര്‍ച്ച താഴയുളള 50 ശതമാനത്തിന്റെ വരുമാനത്തിലെ ആകതുകയാണെന്നാണ് പഠനത്തില്‍ വിശദമാക്കിയിട്ടുളളത്. 2014 ല്‍ ഇന്ത്യയുടെ ദേശിയ വരുമാനത്തിന്റെ 50 ശതമാനം വരുന്ന അതായത് 39 കോടി മുതിര്‍ന്നവരുടെ വരുമാനം 78 ലക്ഷം വരുന്ന മേല്‍ത്തട്ടിന്റെ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് മാത്രമാണ്.

റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവും മേല്‍ത്തട്ടിലുളള 0.1 ശതമാനത്തിന്റേയും 0.01 ശതമാനം ആളുകളുടേയും വരുമാനം വന്‍തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. അവരുടെ വരുമാനത്തില്‍ യഥാക്രമം 5 മടങ്ങും 10 മടങ്ങും വര്‍ദ്ധനവാണ് ഉണ്ടായത്. 1983 മുതല്‍ 2014 വരെയുളള കാലയളവില്‍ 2% 0.5% മുതല്‍ 10% എന്നിങ്ങനെയാണ് ഇവരുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായത്. കണക്കുകള്‍ വ്യക്തമാക്കുന്നത് ഇന്ത്യയില്‍ ഒരു മാറ്റവുമില്ലാതെ രൂക്ഷമായ സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നുവെന്നാണെന്ന് പഠനം വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉദാരല്‍ക്കരിക്കുന്നതിനു മുമ്പ് 60 ലും 70 ലും അടിത്തട്ടിലെ 50 ശതമാനത്തിന്റെ വളര്‍ച്ചയില്‍ നല്ല വളര്‍ച്ചയുണ്ടായിരുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. സോഷ്യലിസറ്റ് വീക്ഷണത്തില്‍ ഇന്ത്യന്‍ സമ്പദ് ഘടന നയിച്ചിരുന്ന ആ ഘട്ടത്തില്‍ 50 ശതമാനം വരുന്ന ഇന്ത്യക്കാരുടെ വരുമാനത്തിലുണ്ടായ വളര്‍ച്ചയുടെ വേഗതയുടെ കണക്കുകളും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: