ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ 300 തീവ്രവാദികള്‍ തയ്യാറായി നില്‍ക്കുന്നുവെന്ന് ഇന്ത്യന്‍ കരസേന

 

ജമ്മു: കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണ രേഖയ്ക്ക് അടുത്ത് 300ഓളം തീവ്രവാദികള്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്ന് കരസേന. ഇതുസംബന്ധിച്ച മുന്നറിയിപ്പ് സൈനികര്‍ക്ക് നല്‍കിയിട്ടുണ്ട്. കശ്മീരിലെ ഓരോ ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ പാക് സൈന്യമാണെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ദക്ഷിണമേഖലയില്‍ 220ഓളം തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ തയ്യാറായി നില്‍ക്കുകയാണ്. പീര്‍പാഞ്ചാലിന് വടക്ക് ഏകദേശം ഇതേ തോതിലുള്ള തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ട്. സുന്‍ജുവാന്‍ സൈനിക ക്യാമ്പിനെതിരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഉറി മോഡല്‍ തിരിച്ചടിയുണ്ടാവുമോ എന്ന ചോദ്യത്തിന് നിയന്ത്രണരേഖ കടന്നുള്ള ആക്രമണം വളരെ സങ്കീര്‍ണമാണെന്നും അതിന് സാധ്യതയില്ലെന്നും ലഫ്റ്റനന്റ് ജനറല്‍ ദേവരാജ് അന്‍പു പറഞ്ഞു.

യുദ്ധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചതിന് ശേഷമേ ഇന്ത്യയുടെ ഭാഗത്ത് നിന്നും എന്തുനീക്കവും ഉണ്ടാവൂ. പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യയുടെ തിരിച്ചടിയില്‍ 192 പാക് സൈനികര്‍ മരിച്ചതായി അദ്ദേഹം പറഞ്ഞു. ആറോ ഏഴോ സൈനികര്‍ മാത്രം കൊല്ലപ്പെട്ടതായാണ് പാക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെങ്കിലും കണക്ക് അതിലും എത്രയോ കൂടുതലാണെന്നും ജനറല്‍ വ്യക്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: