ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം തുറന്നു

ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം അസമിലെ ദിബ്രുഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അസമിനെയും അരുണാചല്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന ധോല-സാദിയ പാലത്തിന് (ബ്രഹ്മപുത്ര നദിക്ക് കുറുകെ) ഒന്‍പതര കിലോ മീറ്ററാണ് നീളം. 950 കോടിയാണ് പാലത്തിന്റെ നിര്‍മാണച്ചെലവ്. ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ പാലം സഹായിക്കുമെന്നതിനാല്‍ പ്രതിരോധ മേഖലയ്ക്കും ഇത് നേട്ടമാണ്.60 ടണ്‍ ഭാരമുള്ള യുദ്ധടാങ്കുള്‍ വരെ വഹിക്കാന്‍ കഴിയുന്നതാണ്.

ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഉയര്‍ന്നു വരുന്ന സുരക്ഷാ ഭീഷണി മറികടക്കാന്‍ സാധ്യമാകുന്ന പാലം ആസാമിലെയും അരുണാചല്‍ പ്രദേശിലെയും ജനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാതടസം നീക്കുന്നതിനു കൂടി ഉതകുന്നതാണ്. മുംബയിലുള്ള ബാന്ദ്ര വര്‍ളി പാലത്തേക്കാള്‍ 3.55 കിലോ മീറ്റര്‍ ദൂരക്കൂടുതലുള്ള പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമെന്ന ബഹുമതിക്ക് അര്‍ഹമാകും. ആസാമില്‍ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് നിര്‍മ്മിച്ച പാലം 60 ടണ്‍ ഭാരമുള്ള യുദ്ധടാങ്കുള്‍ വരെ വഹിക്കാന്‍ കഴിയുന്നതാണ്.

2011ല്‍ നിര്‍മ്മാണം തുടങ്ങിയ പാലത്തിന് ഇതുവരെ 950 കോടി രൂപ ചെലവായെന്നാണ് കണക്ക്. ചൈനീസ് അതിര്‍ത്തിയില്‍ നിന്നും 100 കിലോ മീറ്റര്‍ ആകാശദൂരമുള്ള പാലം ആസാമിന്റെയും അരുണാചല്‍ പ്രദേശിന്റെയും തലസ്ഥാനങ്ങള്‍ക്ക് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെയുള്ള ഗതാഗതം ജലമാര്‍ഗമാണ്. എന്നാല്‍ പുതിയ പാലം വരുന്നതോടെ ആസാമിനും അരുണാപ്രദേശിലും ഇടയിലെ ദൂരം നാലുമണിക്കൂര്‍ കുറയും.

https://youtu.be/Rr3B8VeNst4
എ എം

Share this news

Leave a Reply

%d bloggers like this: