ഇന്ത്യയിലെ ആദ്യത്തെ ആധാര്‍ എന്‍ട്രി വിമാനത്താവളമാകാനൊരുങ്ങി ബംഗളൂരു

 

എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമായ സ്ഥിതിവിശേഷമാണ് ഇന്ത്യയില്‍ എങ്ങും. എയര്‍പോര്‍ട്ടുകളിലെ പ്രവേശനത്തിനും യാത്രക്കുമെല്ലാം ഇനി ആധാര്‍ നിര്‍ബന്ധമാക്കും. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ആധാറുമായി ബന്ധിപ്പിച്ച എയര്‍പോര്‍ട്ട് ആകാനൊരുങ്ങുകയാണ് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം.

ഇനി മുതല്‍ ഇവിടെ ആധാര്‍ നമ്പര്‍ ഉപോഗിച്ച് ബയോമെട്രിക് ബോഡിങ് സിസ്റ്റമാണ് നടപ്പാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു മാസത്തെ പൈലറ്റ് പ്രൊജക്റ്റിന് ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക. 2018 മാര്‍ച്ചില്‍ പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഈ സംവിധാനം 90 ദിവസങ്ങള്‍ക്കകം നടപ്പാക്കും. 2018 ഒക്ടോബര്‍ ആകുമ്പോഴേക്കും അന്താരാഷ്ട്ര വിമാനങ്ങളുടെ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാനും പരിശോധനയും മറ്റും എളുപ്പമാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും സമയ നഷ്ടം ഒഴിവാക്കാനും വേണ്ടിയാണ് ഇവ നടപ്പിലാക്കുന്നതെന്ന് എയര്‍പോര്‍ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു.

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: