ഇന്ത്യയിലെ ആണവായുധങ്ങള്‍ ഹിന്ദു ഫാസിസ്റ്റുകളുടെ കയ്യില്‍ എത്തിയത് അപകടകരം; അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞാടിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇന്ത്യ ഭരിക്കുന്ന ഹിന്ദു മേധാവി രാജ്യത്തെ ന്യൂനപക്ഷങ്ങളെയും പാകിസ്ഥാനെയും ഭീഷണിപ്പെടുത്തുന്നെന്നാണ് ഇമ്രാന്‍ ഖാന്റെ ആരോപണം. ഇന്ത്യന്‍ ഭരണാധികാരികളെ ഫാസിസ്റ്റ് എന്ന് വീണ്ടും വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി ഇന്ത്യയിലെ ആണവായുധങ്ങള്‍ സുരക്ഷിതമല്ലെന്നും ആരോപിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാറിനെയും കടന്നാക്രമിച്ച് കൊണ്ടാണ് വീണ്ടും പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ആണവായുധങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഹിന്ദു ഫാസിസ്റ്റുകളാണെന്നും ഇത് ലോകത്തിന് തന്നെ ഭീഷണിയാണെന്നും ഇമ്രാഖാന്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ നാല് ദശലക്ഷത്തോളം വരുന്ന മുസ്ലീം ന്യൂനപക്ഷങ്ങള്‍ തടവ് ഭീഷണിയും പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലുമാണ്. വിദ്വേഷത്തിന്റെയും വംശഹത്യയുടെയും സിദ്ധാന്തമാണ് പ്രചരിക്കുന്നത്, ആര്‍എസ്എസ് ഗുണ്ടകള്‍ ആക്രമണം നടത്തുന്നു, അത് തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വ്യാപക പ്രത്യാഘതങ്ങള്‍ സൃഷ്ടിക്കും. ഇതൊരു തരം ഭൂതമാണ്, അത് കുപ്പിയില്‍ നിന്നും പുറത്ത് വന്നാല്‍ വലിയ അപകടങ്ങള്‍ സൃഷ്ടിക്കും. ഇക്കാര്യത്തില്‍ ആഗോള ശ്രദ്ധ പതിയണം – ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ ആരോപിക്കുന്നു.

ജര്‍മനി നാസികള്‍ കീഴടക്കിയതിന് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. നാസി പ്രത്യയശാസ്ത്രവും വംശീയ ശുദ്ധീകരണവും വംശഹത്യ പ്രത്യയശാസ്ത്രവും എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നെന്ന് ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ മനസിലാവും. ഭരണകൂടം 9 ദശലക്ഷം വരുന്ന കാശ്മീര്‍ ജനതയെ ഭീഷണിപ്പെടത്തുകയാണ്. വിഷയം പരിശോധിക്കാന്‍ യുഎന്‍ നിരീക്ഷകരെ അയക്കണമെന്നും പാക് പ്രധാനമന്ത്രി ട്വീറ്റില്‍ ആവശ്യപ്പെടുന്നു

Share this news

Leave a Reply

%d bloggers like this: