ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍: മുന്നറിയിപ്പ് നല്‍കി മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍

ന്യൂഡല്‍ഹി : ലോകം കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും ഈ ലക്ഷണങ്ങള്‍ പ്രകടപ്പിച് തുടങ്ങിയതായി മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. സാമ്പത്തിക വളര്‍ച്ച പെരുപ്പിച്ച് കാണിച്ച് ഏറെകാലം പിടിച്ചുനില്‍ക്കാന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2018- 2019 ഇല്‍ ഇന്ത്യയുടെ വളര്‍ച്ച 6.8 ശതമാനമായിരുന്നു. ഇത് 2014 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണെന്നും രഘുറാം രാജന്‍ പറയുന്നു. ഈ വര്‍ഷം 7 ശതമാനം ആണ് പ്രതീക്ഷിക്കുന്നതെങ്കിലും അത് അപ്രാപ്ര്യമാകാനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ഓട്ടമൊട്ടീവ് മേഖല ഉള്‍പ്പെടെ പ്രധാന മേഖലകള്‍ നഷ്ടം നേരിടുകയാണ്. പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുകയാണ്. 2008 ലെ മാന്ദ്യം മുന്‍വര്‍ഷങ്ങളില്‍ തന്നെ പ്രവചിച്ച സാമ്പത്തിക വിദഗ്ധനാണ് രഘുറാം രാജന്‍. കഴിഞ്ഞ മാന്ദ്യത്തെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ വിദേശ നിക്ഷേപം ആര്‍ജ്ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ പര്‍ച്ചെയ്സിങ് പവര്‍ കുറഞ്ഞുവരുന്നത് ഇവിടുത്തെ സകല മേഖലകളെയും ബാധിച്ചു തുടങ്ങി.

എന്നാല്‍ രാജ്യം സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ കഷ്ടകാലത്തിന്റെ വക്താക്കളാകാതെ സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ചിന്തിക്കേണ്ടതെന്ന് നിലവിലെ ആര്‍ ബി.ഐ ഗോവെര്‍നെര്‍ ശക്തികാന്ത ദാസ് പറയുന്നു. എന്നാല്‍ ചില മേഖലകളില്‍ പ്രതിസന്ധി ഉണ്ടെന്നു തന്നെയാണ് ഇദ്ദേഹവും സമ്മതിക്കുന്നത്. ഇന്ത്യയിലെ സമ്പത് വ്യവസ്ഥയില്‍ ചില താള പിഴവുകള്‍ കണ്ടതോടെ പ്രധാനമന്ത്രി ധനകാര്യ മന്ത്രിയും, ഉന്നത തല ഉദ്യോഗസ്ഥരുമായും അടിയന്തര ചര്‍ച്ച നടത്തിയിരുന്നു. ചൈന- യു.എസ് വ്യാപാര യുദ്ധവും, ബ്രെക്‌സിറ്റുമെല്ലാം ലോക സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: