ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ച നിലയില്‍

കാലിഫോര്‍ണിയ : ഇന്ത്യന്‍ വിദ്യാര്‍ഥി കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു.മൈസൂരു സ്വദേശി അഭിഷേക് സുധേഷ് ഭട്ട്(25) ആണ് കാലിഫോര്‍ണിയയിലെ ഹോട്ടലില്‍ വെച്ച് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. സാന്‍ ബര്‍ണാര്‍ഡിനോയിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു അഭിഷേക്. പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ഹോട്ടലില്‍ വെച്ചാണ് അഭിഷേകിനു നേര്‍ക്ക് അജ്ഞാതന്‍ വെടിയുതിര്‍ത്തത്.

ഉപരിപഠനത്തിനായി രണ്ടു വര്‍ഷം മുന്‍പാണ് അഭിഷേക് കലിഫോര്‍ണിയയിലെത്തിയത്. നാല് മാസം കൂടിയെ പഠനം പൂര്‍ത്തിയാക്കാനുണ്ടായിരുന്നുള്ളു. വ്യാഴാഴ്ച രാത്രി 11.30നാണ് അഭിഷേക് കൊല്ലപ്പെട്ടുവെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Share this news

Leave a Reply

%d bloggers like this: