ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിക്ക് യു.എസ് ക്വിസ് ഷോയില്‍ 100,000 ഡോളര്‍ സമ്മാനം

ന്യൂയോര്‍ക്ക്: യു.എസിലെ പ്രശസ്ത ക്വിസ് ഷോയായ ജിയോപാര്‍ഡി മല്‍സരത്തില്‍ ഇന്ത്യന്‍- അമേരിക്കന്‍ വിദ്യാര്‍ത്ഥി എ.വി ഗുപ്ത ജേതാവായി. ഒരുലക്ഷം യു.എസ് ഡോളര്‍ സമ്മാനത്തുകയുള്ള ഈ മല്‍സരം യു.എസില്‍ ഏറ്റവുമധികം പേര്‍ കാണുന്ന മല്‍സരമാണ്. മല്‍സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൂന്ന് ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥികളെ ഗുപ്ത പരാജയപ്പെടുത്തിയിരുന്നു.

യു.എസില്‍ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം നേടി മുന്‍പും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞവര്‍ഷം ധ്രുവ് ഗൗര്‍ എന്ന ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥി ലക്ഷം രൂപ സമ്മാനം നേടിയിരുന്നു. ഈവര്‍ഷം ജിയോഗ്രഫി മല്‍സരത്തില്‍ വിജയിച്ച നിഹാര്‍ ജന്‍ഗയും ഇന്ത്യന്‍ വംശജനായിരുന്നു.

Share this news

Leave a Reply

%d bloggers like this: