ഇന്ത്യന്‍ സംഗീതോത്സവം അയര്‍ലന്റില്‍

ഇന്ത്യന്‍ സംഗീതോല്‍സവത്തിന്റെ ഭാഗമായി, ഇന്‍ഡ്യന്‍ ക്ലാസ്സിക്കല്‍ മ്യൂസിക് സൊസൈറ്റി ഓഫ് അയര്‍ലാന്റ് (ICMSI) എന്ന സാംസ്‌കാരിക സംഘടനയുടെ നേതൃത്ത്വത്തില്‍ ഒക്ടോബര്‍ മാസം 6 മുതല്‍31 വരെ അയര്‍ലന്റില്‍ രാജ്യവ്യാപകമായി ഇന്ത്യന്‍ സംഗീത പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.
ഇന്ത്യയില്‍നിന്നും തബല, സിതാര്‍, സരോദ് തുടങ്ങിയ വാദ്യോപകരണങ്ങളിലും അതുപോലെ കഥക്ക് തുടങ്ങിയ നാട്ട്യ രൂപങ്ങളിലും പ്രഗല്‍ഭരായ കലാകാരന്‍ മേളയുടെ ഭാഗമായി എത്തിയിട്ടുണ്ട്. പ്രവാസ ജീവിതത്തിന്നിടയിലും ജഗദീശ്വരന്റെ കടാക്ഷത്താല്‍ കനിഞ്ഞ് കിട്ടിയ സംഗീതത്തെ, തേച്ച് മിനുക്കി കാത്തുസൂക്ഷിക്കുന്ന പഴയ തലമുറയിലുള്ളവരുടെയും, അതുപോലെ ഇന്ത്യന്‍ സംഗീതത്തില്‍ ആകൃഷ്ടരായി അത് ചിട്ടയോടെ പരിശീലിക്കുന്ന വിദ്ധ്യാര്‍ത്ഥികളടങ്ങുന്ന പുതിയതലമുറയിലുള്ളവരുടെയും അപ്പുര്‍വ്വസംഘമമാണ് അയര്‍ലാന്റിലെ അങ്ങോളമിങോളമുള്ള വേദികളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

ഈര്‍ഷത്തെ സംഗീത ഉത്സവത്തിന് മലയാളികളെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമാണുള്ളത്. കഴിഞ്ഞ ഒന്നര ദശാബ്ദ കാലമായി ഡ്ബ്ലിനില്‍ താമസിച്ചുവരുന്ന ശ്രീ പാലക്കാട് സഞ്‌ജൈ ശിവാനന്ദനും ശ്രീ മാഞ്ഞൂര്‍ വിഷ്ണുശങ്കറും ഈ സംഗീത മേളയുടെ ഭാഗമാവുന്നു. നാല് വര്‍ഷത്തോളമായി വിദ്ധ്വാന്‍ ശ്രീ ശ്രീരാം സുന്ദരേശന്റെ ശിക്ഷണത്തില്‍ സംഗീതമഭ്യസിക്കുന്ന ശീ സഞ്‌ജൈയും ശീ വിഷ്ണുവും ഒക്‌റ്റോബര്‍ 27ന് രാത്ത്ഫര്‍ണ്ണത്തിലുള്ള പിയേര്‍സ്സ് മ്യൂസിയത്തില്‍ കച്ചേരി നടത്തുന്നു. വിദ്ധ്വാന്‍ ശ്രീ അഭിഷേക് വാസു മൃദംഗത്തില്‍ താളലയങ്ങള്‍ തീര്‍ക്കും.

ബ്ലാഞ്ചാര്‍ട്സ്റ്റൗണില്‍ താമസികുന്ന ശിവാനന്ദന്‍, രാജലക്ഷ്മി ദമ്പതി കളുടെ പുത്രനായ സഞ്‌ജൈ മെനൂത്ത് യൂണിവേര്‍സ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്ധ്യാര്‍ത്ഥിയാണ്. ഡബ്ലിനിലെപ്രശസ്ത നൃത്താദ്ധ്യാപിക ശ്രീമതി മീനാപുരുഷോത്തമന്റെയും ശ്രീ രാമചന്ദ്രന്‍ നായരുടേയും പുത്രനാണ് മെനൂത്ത് യൂണിവേസിറ്റിയില്‍ തന്നെ ഓന്നാം വര്‍ഷ വിദ്ധ്യര്‍ത്ഥിയായ വിഷ്ണു.

ഒരു സംഗീത കുടുംബത്തില്‍ ജനിച്ച വിദ്ധ്വാന്‍ ശ്രീ ശ്രീരാം സുന്ദരേശന്‍, സംഗീത കലാനിധി, ഡോക്ടര്‍ ആര്‍ വേദവല്ലിയുടെ ശിഷ്യനാണ്. 2014 ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സംഗീതത്തില്‍ ബി എ ബിരുദം നേടി. കര്‍ണ്ണാടക സംഗീതത്തിന്റെ പരമ്പരാഗതമായ മൂല്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ പിന്‍തുടരുന്ന ശ്രീ ശ്രീരാം, ഇന്ത്യയിലെ എല്ലാ പ്രമുഖ് നഗരങ്ങളിലും കച്ചേരികള്‍ നടത്തിയിട്ടുണ്ട്. യുണിവേഴ്‌സിറ്റി കോളേജ് ഡബ്ലിനിലെ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ ഗസ്റ്റ് ലക്ചററായ അദ്ദേഹത്തിന് യുവ കലാ ഭാരതി അവാര്‍ഡ് ഉള്‍പ്പെടെ വിവിധ സംഘടനകളില്‍ നിന്ന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തന്റെ പന്ത്രണ്ടാം വയസ്സുമുതല്‍ മൃദംഗ പഠനം ആരംഭിച്ച വിദ്ധ്വാന്‍ ശ്രീ അഭിഷേക് വാസു, തഞ്ചാവൂര്‍ ശ്രീ ഉപേന്ദ്രന്റെ ശിഷ്യനായ ശ്രീ കല്ല്യാണ കൃഷ്ണന്റെ ശിഷ്യനാണ്. മുംബൈയിലെ ചെമ്ബൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയില്‍ നിന്ന് മൃദംഗ പാടവത്തില്‍ അവാര്‍ഡ് കരസ്ഥമാകിയ അദ്ദേഹം കഴിഞ്ഞ എട്ടു വര്‍ഷമായി പ്രഗല്‍ഭ സംഗീതജ്ഞരൊടൊപ്പം കച്ചേരികള്‍ നടത്തിവരുന്നു.ഇത് ആദ്യമായാണ് ഡബ്ലിനില്‍ കര്‍ണ്ണാടക സംഗീത പഠനത്തിന് ഹരിശ്രീ കുറിച്ച് അതിന്റെ തനതായ മുറയില്‍ പരിശീലിച്ച വിദ്ധ്യാര്‍ഥി കള്‍ ഒരുകച്ചേരി നടത്തുന്നതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
മഹാരഥാന്മാര്‍ സഞ്ചരിച്ച കര്‍ണ്ണാടക സംഗീതലോകത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഈ കുട്ടികളെ നമുക്ക് അനുഗ്രഹിക്കാം.

ഇന്ത്യന്‍ സംഗീത ഉത്സവത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങള്‍ക്ക്
https://m.facebook.com/events/491297498043244
എന്ന ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കുക.

Share this news

Leave a Reply

%d bloggers like this: