ഇന്ത്യന്‍ വംശജരുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പതിനഞ്ച് കാരി കൂടി…വൈറ്റ് ഹൗസ് ‘ചാമ്പ്യന്‍ ഓഫ് ചെയ്ഞ്ചാ’യി സ്വേതാ പ്രഭാകര്‍

വാഷിങ്ടണ്‍: വിദേശ ഇന്ത്യന്‍ വംശജരുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പതിനഞ്ച് കാരി കൂടി. ഇന്ത്യന്‍ വംശജയായ 15കാരിയെ വൈറ്റ് ഹൗസ് ‘ചാമ്പ്യന്‍ ഓഫ് ചെയ്ഞ്ച്’ ആയി തെരഞ്ഞെടുത്തു.

സന്നധ സംഘടനയിലൂടെ പുതിയ തലമുറയുടെ വികസനത്തിനായി പ്രവര്‍ത്തിച്ചതാണ് പെണ്‍കുട്ടിയെ അംഗീകാരത്തിനായി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

സെന്റ് ജെഫേഴ്‌സണ്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സ്വേതാ പ്രഭാകറിനെയാണ് വൈറ്റ് ഹൗസ് ആദരിച്ചത്. ആദ്യമായി ഹൈസ്‌കൂളില്‍ അധ്യാപികയുടെ വേഷമണിയുമ്പോള്‍ ഒരിക്കല്‍ കുട്ടികള്‍ക്ക് താന്‍ വഴികാട്ടിയാകുമെന്ന് കരുതിയിരുന്നില്ലെന്ന് സ്വേത പറയുന്നു.
‘എവരിബടി കോഡ് നൗ’ എന്ന സന്നധ സംഘടനയുടെ സിഇഒയും സ്ഥാപകയുമൊക്കെയാണ് ഈ കൊച്ചുമിടുക്കി.

അടുത്ത തലമുറയിലെ എഞ്ചിനിയറെയും ഗവേഷകരെയും ബിസിനസുകാരെയുമൊക്കെ വാര്‍ത്തെടുക്കുകയാണ് സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യം. നൂറുകണക്കിന് കുട്ടികളാണ് സംഘടനയുടെ കീഴില്‍ പരിശീലനം നേടിവരുന്നത്.

 

Share this news

Leave a Reply

%d bloggers like this: