ഇന്ത്യന്‍ വംശജയെ യുഎസ് ആണവോര്‍ജ വിഭാഗം മേധാവിയായി തെരഞ്ഞെടുത്ത് ട്രംപ്

വാഷിങ്ടണ്‍: യു.എസ്. ആണവോര്‍ജവിഭാഗം മേധാവിയായി ഇന്ത്യന്‍ വംശജ റിത ബരന്‍വാളിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശംചെയ്തു. സെനറ്റ് അംഗീകരിച്ചാല്‍ ആണവോര്‍ജവിഭാഗത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി റിത ബരന്‍വാള്‍ ചുമതലയേല്‍ക്കും. അത്യാധുനിക റിയാക്ടറുകളുടെ വികസനം വേഗത്തിലാക്കാനുള്ള നിയമനിര്‍മാണത്തില്‍ ഒപ്പുവെച്ചതിനു പിന്നാലെയാണ് പ്രസിഡണ്ട് റിതയെ നിര്‍ണായകമായ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്.

ആണവോര്‍ജ ഗവേഷണം, ആണവ സാങ്കേതികവിദ്യക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുടെ ഉത്തരവാദിത്വമാകും റിത വഹിക്കുകയെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. നിലവില്‍ ഗേറ്റ്‌വേ ഫോര്‍ ആക്‌സിലറേറ്റഡ് ഇന്നവേഷന്‍ ഇന്‍ ന്യൂക്ലിയര്‍ പദ്ധതിയുടെ ഡയറക്ടറാണ് റിത. ഇപ്പോള്‍ രാജ്യത്തിന്റെ നിര്‍ണായകമായ ഒരു സ്ഥാനത്തേക്കാണ് പ്രസിഡണ്ട് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. സെനറ്റിന്റെ അംഗീകാരം കൂടിയേ ഇനി ആവശ്യമുള്ളൂ. അസിസ്റ്റന്റ് സെക്രട്ടറി ഓഫ് എനര്‍ജി എന്ന ഈ സ്ഥാനത്തിന് അമേരിക്കയും ആണവോര്‍ജ ഗവേഷണത്തിന്റെ ചുമതലയടക്കം നിരവധി ഗൗരവപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുണ്ട്.

മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എം.ഐ.ടി.)നിന്ന് മെറ്റീരിയല്‍ എന്‍ജിനീയറിങ് ബിരുദവും മിഷിഗന്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി.യും നേടി. എം.ഐ.ടി. ഗവേഷണ ലബോറട്ടറി, യു.സി. ബെര്‍ക്ക്ലി സര്‍വകലാശാലയുടെ ആണവ എന്‍ജിനീയറിങ് വിഭാഗം എന്നിവയുടെ ഉപദേശകസമിതി അംഗമാണ് റിത. ആണവശാസ്ത്ര സംബന്ധിയായ പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്ക് വിഘാതമായി നിന്നിരുന്ന ചില സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ നീക്കുന്ന നിയമങ്ങളിലാണ് ട്രംപ് കഴിഞ്ഞയാഴ്ച ഒപ്പുവെച്ചത്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: